
കൊല്ലം: കൊല്ലം പരവൂർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം. മാര്‍ക്കറ്റ് റോഡിലെ രണ്ട് പച്ചക്കറി കടകളിലും മാര്‍ക്കറ്റിനുള്ളിലെ ഒരു വെറ്റക്കടയിലുമാണ് കള്ളൻ കയറിയത്. മോഷണത്തിനു ശേഷം കടയിൽ നിന്ന് പഴവും പൈനാപ്പിളും കൂടികഴിച്ച ശേഷമായിരുന്നു മോഷ്ടാവിന്‍റെ മടക്കം.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലാണ് ഒരേ സ്ഥലത്തുള്ള വിവിധ വ്യാപാര സ്ഥപനങ്ങളില്‍ കള്ളൻ കയറിയത്. ജനാലയും, ഷട്ടറും തകര്‍ത്താണ് മോഷ്ടാവ് കടയ്ക്കുള്ളില്‍ കയറിയത്. ഒരു കടയില്‍ മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞു.
കടയിലെ മേശവലിപ്പിൽ നിന്ന് പണമെടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മോഷണ ശേഷം കടയിലുണ്ടായിരുന്ന പഴവും പൈനാപ്പിളും കഴിച്ചായിരുന്നു കള്ളന്‍റെ മടക്കം. മറ്റൊരു കടയിലെ ക്യാമറ പേപ്പര്‍ ഉപയോഗിച്ച് മറച്ചു വച്ചായിരുന്നു മോഷണം. ഇതിനു മുന്‍പും പരവൂർ മാര്‍ക്കറ്റിനുള്ളിലും സമീപ വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് മാര്‍ക്കറ്റിനുള്ളിലെ കടയില്‍ നിന്നും സാധനങ്ങളും, മത്സ്യവും മോഷണം പോയിരുന്നു. സംഭവത്തില്‍ കടയുടമകള്‍ പൊലീസിനു പരാതി നല്‍കി. മാര്‍ക്കറ്റിലും സമീപ പ്രദേശങ്ങളിലും നഗരസഭ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പരിശോധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam