മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

Published : Feb 27, 2023, 04:38 AM ISTUpdated : Feb 27, 2023, 04:39 AM IST
മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

Synopsis

വെള്ളറട ആനപ്പാറയിലെ വിശ്വം ഫിനാൻസിൽ 16 ഗ്രാം തൂക്കം വരുന്ന രണ്ടു വളകൾ പണയം വച്ചാണ് പണം തട്ടിയത്. ഈ വളകൾ ചെമ്പിൽ നിർമ്മിച്ച് സ്വർണം പൂശിയവയായിരുന്നു എന്ന് വെള്ളറട പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: വെ​ള്ള​റ​ട കേ​ന്ദ്രീ​ക​രി​ച്ച് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം തട്ടുന്ന രണ്ടു പേരെ വെള്ളറട പൊലീസ് പിടികൂടി. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം കു​റു​മ്പ​ല്ലൂരിൽ സന്തോഷ് എ​ന്ന സ​ജ​യ​കു​മാ​ര്‍(28), കു​ന്ന​ത്തു​കാ​ല്‍ പ​ന​യ​റ​ക്കോ​ണം ആ​ന്‍സി നി​വാ​സി​ല്‍ പ്ര​താ​പ​ന്‍ (42) എ​ന്നി​വ​രാ​ണ് പിടിയിലായത്. 

വെള്ളറട ആനപ്പാറയിലെ വിശ്വം ഫിനാൻസിൽ 16 ഗ്രാം തൂക്കം വരുന്ന രണ്ടു വളകൾ പണയം വച്ചാണ് പണം തട്ടിയത്. ഈ വളകൾ ചെമ്പിൽ നിർമ്മിച്ച് സ്വർണം പൂശിയവയായിരുന്നു എന്ന് വെള്ളറട പൊലീസ് പറഞ്ഞു. ഇത്തരത്തിൽ പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ. ഇവർക്ക് ഒരുവള പണയം വയ്ക്കുമ്പോൾ 10000 രൂപ നൽകും. ബാക്കി രൂപ ആഭരണങ്ങൾ നൽകുന്നവർ കൈക്കലാക്കും. ആനപ്പാറയിലെ മറ്റു രണ്ട് സ്ഥാപനങ്ങളിലും പനച്ചമൂട്ടിലെ ഒരു സ്ഥാപനത്തിലും ഇത്തരത്തിൽ മുക്കുപണ്ടം പണയം വച്ച് ഇവർ പണം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

മറ്റു സ്ഥലങ്ങളിൽ പണയം വയ്ക്കുന്നതിനായി മുക്കുപണ്ടം എടുക്കാൻ കൊട്ടാരക്കരയിലേക്ക് പോകുന്നവഴിയാണ് പ്രതികളെ വെള്ളറട പൊലീസ് പിടികൂടിയത്. ഇവർക്ക് മുക്കുപണ്ടം നൽകുന്ന സംഘത്തെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വെള്ളറട സ​ര്‍ക്കി​ള്‍ ഇ​ൻ​സ്​​പെ​ക്ട​ര്‍ മൃ​ദു​ല്‍ കു​മാ​ര്‍, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ര്‍ ആ​ന്റ​ണി ജോ​സ​ഫ് നെ​റ്റോ, എ​സ്.​സി.​പി.​ഒ​മാ​രാ​യ സ​ജി​ന്‍, പ്ര​ദീ​പ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റി​മാ​ന്‍ഡ് ചെ​യ്തു.

Read Also: ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വാക്കുതർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; രണ്ടാം പ്രതി അറസ്റ്റില്‍

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്