രാമക്കൽമേട്ടിൽ ചന്ദനമോഷണം, 15 മരങ്ങൾ മുറിച്ചുകടത്തി 

Published : Apr 22, 2022, 09:05 PM IST
രാമക്കൽമേട്ടിൽ ചന്ദനമോഷണം, 15 മരങ്ങൾ മുറിച്ചുകടത്തി 

Synopsis

ഏതാനും ദിവസങ്ങൾക്ക് ശേഷം ഉടമകൾ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഒരാഴ്ചക്കുള്ളിലാണ് മോഷണം നടന്നത്. ചന്ദനം മുറിച്ചു കടത്തുന്നതിനിടെ കൃഷിയിടത്തിലെ ഏലവും നശിപ്പിച്ചു.

ഇടുക്കി: രാമക്കൽമേട്ടിൽ ചന്ദനമോഷണം. സ്വകാര്യ വ്യക്തികളുടെ ഏലത്തോട്ടത്തിൽ നിന്നും 15 മരങ്ങൾ മുറിച്ചു കടത്തി. രാമക്കൽമേട് സ്വദേശിയായ പല്ലാട്ട് രാഹുൽ, സഹോദരൻ രാഗി എന്നിവരുടെ കൃഷിയിടത്തിൽ നിന്നാണ് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയത്. ഇതിൽ അഞ്ചെണ്ണം കടത്തിക്കൊണ്ടു പേയി. ചെറു മരങ്ങൾ വെട്ടി നശിപ്പിക്കുകയും ചെയ്തു. 35 സെന്റീമീറ്റർ വരെ വണ്ണമുണ്ടായിരുന്ന മരങ്ങളാണ് മുറിച്ചത്. ഏതാനും ദിവസങ്ങൾക്ക് ശേഷം ഉടമകൾ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഒരാഴ്ചക്കുള്ളിലാണ് മോഷണം നടന്നത്. ചന്ദനം മുറിച്ചു കടത്തുന്നതിനിടെ കൃഷിയിടത്തിലെ ഏലവും നശിപ്പിച്ചു. ഉടമകൾ നൽകിയ പരാതിയിൽ നെടുങ്കണ്ടം പൊലീസും, വനം വകുപ്പുംഅന്വേഷണമാരംഭിച്ചു. 

PREV
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'