11 വയസുകാരിയെ പീഡിപ്പിച്ച സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ; കുട്ടിയെ പീ‍ഡിപ്പിച്ചത് തീയേറ്ററിൽ കൊണ്ടുപോയി

Published : Dec 16, 2022, 02:01 AM ISTUpdated : Dec 16, 2022, 02:02 AM IST
 11 വയസുകാരിയെ പീഡിപ്പിച്ച സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ;  കുട്ടിയെ പീ‍ഡിപ്പിച്ചത് തീയേറ്ററിൽ കൊണ്ടുപോയി

Synopsis

വണ്ടിത്താവളം സ്കൂൾ ബസിലെ ക്ലീനറാണ് രാജഗോപാലൻ. രണ്ടു മാസമായി ഇതേ ബസിലാണ് പെൺകുട്ടി സ്കൂളിൽ പോയിരുന്നത്. പെൺകുട്ടിയെ സിനിമയ്ക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞാണ് രാജഗോപാലൻ സ്കൂളിൽ നിന്ന് ഇറക്കിയത്.

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ 11 വയസുകാരിയെ പീഡിപ്പിച്ച 60കാരനായ സ്കൂൾ ബസ് ജീവനക്കാരൻ അറസ്റ്റിലായി. രാജഗോപാൽ എന്നയാളാണ് കുട്ടിയെ തീയേറ്ററിൽ കൊണ്ടുപോയി പീഡിപ്പിച്ചത്.

വണ്ടിത്താവളം സ്കൂൾ ബസിലെ ക്ലീനറാണ് രാജഗോപാലൻ. രണ്ടു മാസമായി ഇതേ ബസിലാണ് പെൺകുട്ടി സ്കൂളിൽ പോയിരുന്നത്. പെൺകുട്ടിയെ സിനിമയ്ക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞാണ് രാജഗോപാലൻ സ്കൂളിൽ നിന്ന് ഇറക്കിയത്. ചിറ്റൂരിലെ കൈരളി തിയറ്ററിലേക്കാണ് കൊണ്ടു വന്നത്. സിനിമ പ്രദർശിപ്പിക്കുന്നതിനിടെയാണ് പീഡിപ്പിച്ചത്. സമീപത്ത് ഇരുന്നയാളുടെ ശ്രദ്ധയിൽ പെടുകയും ചിറ്റൂർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു പൊലീസ് തിയറ്ററിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. അച്ഛനോടെന്ന പോലെയുള്ള അടുപ്പാണ് രാജഗോപാലിനോട് പെൺകുട്ടിക്ക് ഉണ്ടായിരുന്നത്. ഇത് മുതലെടുത്താണ് പ്രതി പെൺകുട്ടിയെ വശത്താക്കിയത്. ഇയാളെ കുറിച്ച് സമാനമായ പരാതികൾ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

Read Also: പത്തു രൂപ ആവശ്യപ്പെട്ടു, നൽകിയില്ല; വഴക്കിനിടെ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്