2009 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഇയാള്‍ ആയിരത്തോളം ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകളില്‍ പൈലറ്റായി ജോലി ചെയ്തതിട്ടുണ്ട്.

വ്യാജ പൈലറ്റ് ലൈസന്‍സ് ഉപയോഗിച്ച് 17 വര്‍ഷത്തോളം വിമാനം പറത്തിയ മുന്‍ എയര്‍ കാനഡ പൈലറ്റ് അറസ്റ്റിലായി. കാനഡയിലാണ് ലൈസന്‍സ് നേടുകയോ നിര്‍ബന്ധിത പരിശോധനകള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യാതെ ജെഫ്രി വാള്‍ എന്നയാള്‍ വര്‍ഷങ്ങളായി വിമാനം പറത്തിയത്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയതായി കനേഡിയന്‍ പോലീസ് അറിയിച്ചു. തട്ടിപ്പ്, വ്യാജരേഖകള്‍ ചമയ്ക്കല്‍, വ്യാജ മുദ്ര കൈവശം വെക്കല്‍ എന്നിയുള്‍പ്പടെ വിവിധ ക്രിമിനല്‍ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2009 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഇയാള്‍ ആയിരത്തോളം ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകളില്‍ പൈലറ്റായി ജോലി ചെയ്തതിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം, ഇയാള്‍ പൈലറ്റ് ഇന്‍ കമാന്‍ഡ് പദവിയിലേക്ക് ഉയരുകയും, 17 വര്‍ഷത്തോളം ബോയിംഗ് 767, 777, 787 വിമാനങ്ങള്‍ പറത്തുകയും ചെയ്തു. ഇക്കാലയളവില്‍ 30 ലക്ഷം കനേഡിയന്‍ ഡോളര്‍ ശമ്പളമായി കൈപ്പറ്റി. 2025-ല്‍ സര്‍ടിഫിക്കറ്റുകള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് അപാകത കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എയര്‍ കാനഡ അധികൃതരെ വിവരമറിയിച്ചു. 2025-ല്‍ ഇയാള്‍ വിരമിച്ച ശേഷമാണ് വിശദമായ അന്വേഷണം നടന്നത്.

വാണിജ്യ വിമാനങ്ങള്‍ പറത്താനുള്ള പ്രാഥമിക ലൈസന്‍സ് ഇയാള്‍ക്ക് ഉണ്ടായിരുന്നതായി പറയുന്നു. എന്നാല്‍ യാത്രാ വിമാനങ്ങള്‍ പറത്തുന്നതിന് ആവശ്യമായ എയര്‍ലൈന്‍ ട്രാന്‍സ്‌പോര്‍ട്ട് പൈലറ്റ് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഇത് ഫാമിലി മെഡിസിന്‍ പരിശീലിക്കാന്‍ ലൈസന്‍സുള്ള ഡോക്ടര്‍ ബ്രെയിന്‍ സര്‍ജറി ചെയ്യുന്നത് പോലെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.