
കൊല്ലം: കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. ഇടുക്കി ഉടുമ്പൻചോല ചോറ്റുപാറയിൽ ബ്ലോക്ക് നമ്പർ 570 ൽ ഹരികൃഷ്ണനെ (20) യാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.
ഇടുക്കി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് പലതവണ ഇയാൾ പെൺകുട്ടിയെ ലൈംഗികപീഡനത്തിന് വിധേയ ആക്കിയതയാണ് പരാതി. തുടർന്ന് സമൂഹമാധ്യമങ്ങളിലും മറ്റും പെൺകുട്ടിയുടെ ഫോട്ടോയും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി ബലാത്സംഗം തുടർന്നു എന്നും പറയുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ഇടുക്കി നെടുങ്കണ്ടത്തു നിന്നുമാണ് കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ എ. ജയകുമാർ, എസ്.ഐമാരായ സുജാതൻപിള്ള, രാജേന്ദ്രൻപിള്ള, എ.എസ്.ഐ വേണുഗോപാൽ, സി.പി.ഒ മാരായ രജീഷ്, ബഷീർഖാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മഷിനോട്ടക്കാരനെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; ഒരാൾ പിടിയിൽ
മഷിനോട്ടക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന മലേക്കുന്ന് കുന്നേൽപുതുപറമ്പ് വീട്ടിൽ അജിത്ത് (40) നെയാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെരുവാരത്ത് മഷിനോട്ടം നടത്തി വന്നിരുന്ന ആളുടെ സ്ഥാപനത്തിൽ ഈ മാസം ഒന്നാം തീയതി അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം മഷി നോട്ടക്കാരനെ കെട്ടിയിടുകയായിരുന്നു. പിന്നീട് അവിടെ ഉണ്ടായിരുന്ന ഏഴേകാൽ പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു. മുനമ്പം ഡി.വൈ.എസ്.പി എ.കെ. മുരളിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗ്ഗീസ്, എസ്.ഐ മാരായ പ്രശാന്ത്.പി.നായർ, രാജി കൃഷ്ണൻ, ബിജു, എസ്.സി.പി.ഒ വിപിൻ, സി.പി.ഒ അഫ്സൽ എന്നിവരാണ് ഉണ്ടായിരുന്നത്.
Read Also: മുത്തലാഖ് ചൊല്ലി, പിന്നീട് യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് ബലാത്സംഗം ചെയ്തു