
അമരാവതി: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത 15 വയസുകാരനോട് കൊടുംക്രൂരത. പത്താം ക്ലാസുകാരനെ വഴിയിൽ തടഞ്ഞു നിർത്തി പെട്രോൾ ഒഴിച്ച് ചുട്ടുകൊന്നു. ആന്ധ്രയിലെ ഗുണ്ടൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഗുണ്ടൂർ സ്വദേശി യു അമർനാഥ് (15) ആണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് വരുന്ന വഴി അമർനാഥിനെ തടഞ്ഞു നിർത്തി പെട്രോൾ ഒഴിച്ച ശേഷം പ്രതികൾ തീ കത്തിക്കുകയായിരുന്നു.
ഇന്ന് രാവിലെ ആണ് കൊടുംക്രൂരത നടന്നത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി വൈകിട്ടാണ് മരിച്ചത്. സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ ഗുണ്ടൂർ സ്വദേശിയായ വെങ്കിടേഷും കൂട്ടാളികളും ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. പ്രതികളെ കണ്ടെത്തനുള്ള തെരച്ചിലിലാണ് പൊലീസ്.
ഫോൺ വിളിച്ച് തലശ്ശേരിയിലെത്തിച്ച് മർദ്ദനം, കാറും പണവും കവർന്നു; ദമ്പതികളടക്കമുള്ളവരെ പൂട്ടി പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
സംഭവം ഇങ്ങനെ
അമർനാഥിന്റെ സഹോദരിയെ ഗുണ്ടൂർ സ്വദേശിയായ വെങ്കിടേഷ് സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അമർനാഥ് ഇത് ചോദ്യം ചെയ്തു. ഇതിലുള്ള വൈര്യാഗ്യത്താലാണ് വെങ്കിടേഷും കൂട്ടാളികളും ചേർന്ന് ക്രൂര കൃത്യം ചെയ്തത്. ഇന്ന് രാവിലെ ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ മടങ്ങുകയായിരുന്ന അമർനാഥിനെ അക്രമികൾ തടഞ്ഞുനിർത്തി. അക്രമിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. അമർനാഥിനെ ഗുരുതരാവസ്ഥയിൽ ഗുണ്ടൂരിലെ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വൈകിട്ടോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായുരുന്നു.
ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുമ്പോൾ ക്രുരത ചെയ്ത വെങ്കിടേഷിന്റെ പേര് പറഞ്ഞുകൊണ്ടിരുന്നു എന്നാണ് വിവരം. വെങ്കിടേഷ് റെഡ്ഡിയും മറ്റു ചിലരും ചേർന്ന് തന്നെ കത്തിച്ചതായുള്ള കുട്ടിയുടെ മരണ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അമർനാഥിന്റെ സഹോദരിയെ ശല്യപ്പെടുത്തുന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് മുത്തച്ഛൻ റെഡ്ഡയ്യയും ആരോപിച്ചു. വെങ്കിടേഷിനെയും സംഘത്തെയും ഉടൻ തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam