അധ്യാപികയുടെ കൈയിൽ ഐ ഫോൺ, ബൈക്കിൽ പിന്നാലെ കൂടി യുവാക്കൾ, ഓട്ടോയിൽ നിന്ന് വലിച്ച് പുറത്തിട്ടു, ഗുരുതര പരിക്ക്

Published : Aug 15, 2023, 01:07 PM IST
അധ്യാപികയുടെ കൈയിൽ ഐ ഫോൺ, ബൈക്കിൽ പിന്നാലെ കൂടി യുവാക്കൾ, ഓട്ടോയിൽ നിന്ന് വലിച്ച് പുറത്തിട്ടു, ഗുരുതര പരിക്ക്

Synopsis

ഫോണ്‍ തട്ടിപ്പറിച്ച സംഘം പിന്നീട് യോവിക ചൗധരിയെ റോഡിലുപേക്ഷിച്ച് ബൈക്കിൽ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ അധ്യാപികയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ദില്ലി:  ദില്ലിയിൽ അധ്യാപികയെ ആക്രമിച്ച് ഐ ഫോണ്‍ തട്ടിയെടുക്കാൻ ശ്രമം. സാകേത്സ് ഗ്യാൻ ഭാരതി സ്‌കൂളിലെ അധ്യാപികയായ  യോവിക ചൗധരിയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായത്. സ്കൂള്‍ വീട്ട് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങവെ ബൈക്കിൽ പിന്നാലെയെത്തിയ യുവാക്കള്‍ അധ്യാപികയെ ഓട്ടോയിൽ നിന്നും വലിച്ച് പുറത്തിട്ട് ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ആക്രമണം നടന്നത്.  ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് പുറത്തേക്ക് വീണ അധ്യാപികയെ ആക്രമികള്‍ റോഡിലൂടെ വലിച്ചിഴച്ചതായി പൊലീസ് അറിയിച്ചു. ഫോണ്‍ തട്ടിപ്പറിച്ച സംഘം പിന്നീട് യോവിക ചൗധരിയെ റോഡിലുപേക്ഷിച്ച് ബൈക്കിൽ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ അധ്യാപികയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യോവിക ചൗധരി. സ്കൂളിന് മുന്നിൽ നിന്നും ഓട്ടോറിക്ഷയിലായിരുന്നു യാത്ര. അധ്യാപികയുടെ കൈവശം  ഐഫോൺ കണ്ട യുവാക്കള്‍ ഇത് തട്ടിയെടുക്കാൻ ബൈക്കിൽ പിന്തുടരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ബൈക്കിലെത്തിയ സംഘം അധ്യാപികയെ ആക്രമിച്ച് ഫോണ്‍ കൈവശപ്പെടുത്താൻ ശ്രമിച്ചു.

പിടിവലിക്കിടെ അധ്യാപിക ഓട്ടോയിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണു. ഇവരെ വലിച്ചിഴച്ച  മോഷ്ടാക്കൾ ഫോണുമായി ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യോവിക ചൗധരിയെ ഉടൻ തന്നെ പ്രദേശത്തുള്ള മാക്‌സ് സാകേത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ അധ്യാപികയുടെ മൂക്കിന് പൊട്ടലുണ്ട്. നിലത്ത് വലിച്ചിഴച്ചതിനാൽ ശരീരത്ത് നിരവധി പരിക്കേറ്റിട്ടുണ്ട്. അധ്യാപിക ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്- പൊലീസ് പറഞ്ഞു. യോവിക ചൗധരിയുടെ പരാതി  സാകേത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Read More : വണ്ടന്‍മേട് ഏലത്തോട്ടത്തില്‍ അജ്ഞാത മൃതദ്ദേഹം; ഒരാഴ്ചയിലധികം പഴക്കം, കൊലപാതകമെന്ന് നിഗമനം
 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം