
ബെര്‍ലിന്‍: അഞ്ചുവര്‍ഷത്തിനിടെ 85 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറിന് മരണം വരെ തടവുശിക്ഷ. ജര്‍മനിയിലെ മുന്‍ നഴ്സായ നാല്‍പ്പത്തി രണ്ടുകാരന്‍ നില്‍സ് ഹോഗേലാണ് ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ നടത്തിയത്.
2000-2005 കാലയളവില്‍ ആശുപത്രിയിലെത്തിയ രോഗികളെ ഒന്നിലധികം മരുന്നുകള്‍ കുത്തിവെച്ച് കൊലപ്പെടുത്തുന്നതായിരുന്നു ഇയാളുടെ രീതി. 34 മുതല്‍ 96 വയസ്സുവരെയുള്ള രോഗികളെയാണ് ഇയാള്‍ കൊല ചെയ്തത്. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ രോഗിക്ക് മരുന്ന് നല്‍കിയതിന്‍റെ പേരില്‍ 2008-ല്‍ ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി ഏഴ് വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam