
പത്തനംതിട്ട : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴ്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം കുറ്റിപ്പാല സ്വദേശി അഭിനന്ദാണ് പിടിയിലായത്. പത്തനംതിട്ട ആറന്മുള പൊലീസാണ് പ്രതിയെ കസ്റ്റയിലെടുത്തത്. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് പ്രതി ലൈംഗീകമായി പീഡിപ്പിച്ചത്.
ഒന്നര വർഷം മുമ്പാണ് അഭിനന്ദ് ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് പല തവണ ഇയാൾ മലപ്പുറത്ത് നിന്ന് പത്തനംതിട്ടയിലെത്തി പെൺകുട്ടിയെ കണ്ടു. രണ്ട് തവണ പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെത്തുകയും കുട്ടിയെ ഇവിടെ നിന്ന് സ്കൂട്ടറിൽ കയറ്റി ആലപ്പുഴ ബീച്ചിലെത്തിക്കുകയും ചെയ്തു. ബീച്ചിൽ വച്ചാണ് ലൈംഗിക അതിക്രമം നടത്തിയത്. കഴിഞ്ഞ ജൂണിൽ മൊബൈൽ ഫോൺ കൊടുക്കാനെന്ന പേരിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഇവിടെ വച്ചും ലൈംഗികമായി പീഡിപ്പിച്ചു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. പരിശോധനയിൽ കുട്ടി പീഡനത്തിനിരയായെന്ന് തെളിഞ്ഞു. തുടർന്നാണ് പ്രതിക്കായുള്ള അന്വേഷണം തുടങ്ങിയത്.
മലപ്പുറത്ത് നിന്നും പിടികൂടിയ അഭിനന്ദിനെ കുട്ടിയുടെ മൊഴി പ്രകാരം പീഡനം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാൾ ഉപയോഗിച്ചിരുന്ന സ്കൂട്ടർ വായ്പ തവണ മുടങ്ങിയിതിനാൽ ഫിനാൻസ് സ്ഥാപനം പിടിച്ചെടുത്തതായും കണ്ടെത്തി. പെൺകുട്ടിയെ കാണാൻ വേണ്ടി മാത്രമാണ് മലപ്പുറത്ത് നിന്ന് പത്തനംതിട്ടയിൽ എത്തിയിരുന്നതെന്ന് അഭിനന്ദ് പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആറന്മുള എസ്എച്ച്ഒ സികെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam