ഫ്ലാറ്റ് ബാങ്ക് പോലാക്കി, പണം മന്ത്രിയുടേത് അർപ്പിതയിൽ നിന്ന് പിടിച്ചെടുത്തതിൽ സെക്സ് ടോയ്കളും വെള്ളിത്തളികയും

Published : Jul 29, 2022, 05:19 PM ISTUpdated : Jul 29, 2022, 06:47 PM IST
ഫ്ലാറ്റ് ബാങ്ക് പോലാക്കി, പണം മന്ത്രിയുടേത് അർപ്പിതയിൽ നിന്ന് പിടിച്ചെടുത്തതിൽ സെക്സ് ടോയ്കളും വെള്ളിത്തളികയും

Synopsis

തന്റെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്ത തുക മന്ത്രി  മന്ത്രി പാർത്ഥ ചാറ്റർജിയുടേതെന്ന് സഹായി അർപ്പിത മുഖർജി

ദില്ലി: തന്റെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്ത തുക മന്ത്രി  മന്ത്രി പാർത്ഥ ചാറ്റർജിയുടേതെന്ന് സഹായി അർപ്പിത മുഖർജി. ബംഗാളി നടിയും മോഡലുമായ അർപ്പിത മുഖർജിയിൽ നിന്ന് സ്വർണ്ണമടക്കം വിലപിടിപ്പുള്ള നിരവധി വസ്തുക്കൾക്ക് പുറമെ 50 കോടി രൂപയും കണ്ടെടുത്തിരുന്നു. വിവിധ മുറികളിൽ സൂക്ഷിച്ചിരിക്കുന്ന തുകയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖർജി പറയുന്നത്. 

കേസിൽ പാർത്ഥ ചാറ്റർജിക്കൊപ്പം അനുയായിയായ അർപ്പിതയെയും ഈഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇഡി പാർത്ഥ ചാറ്റർജിയുടെ വസതിയിലും റെയ്ഡ് നടത്തി. സ്വർണ്ണമടക്കം നിരവധി വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തിരുന്നു. അതേസമയം അർപ്പിതയുടെ വീട്ടിൽ നിന്ന് നിരവധി സെക്സ് ടോയ്സും വെള്ളിത്തളികയും പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്.

പണം സൂക്ഷിച്ച  മുറികളിൽ പാർത്ഥ ചാറ്റർജിയും അദ്ദേഹത്തിന്‍റെ ആളുകളും മാത്രമാണ് പ്രവേശിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ അർപ്പിത പറഞ്ഞതായി ഇഡി  ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്യുന്നു. ആഴ്ചയിലൊരിക്കലോ പത്ത് ദിവസം കൂടുമ്പോഴോ മന്ത്രി തന്‍റെ വീട്ടിൽ വരുമായിരുന്നു. തന്‍റെ വീടും മറ്റൊരു സ്ത്രീയെയും മിനി ബാങ്ക് ആയാണ് പാർത്ഥ ചാറ്റർജി ഉപയോ​ഗിച്ചത്. ആ സ്ത്രീയും പാർത്ഥ ചാറ്റർജിയുടെ സുഹൃത്താണെന്ന് അർപ്പിത മുഖർജി അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകി.

Read more:  ബംഗാൾ മന്ത്രി പാർത്ഥയുടെ സഹായി അർപിതയുടെ വീട്ടിൽ നിന്ന് 15 കോടി രൂപ കൂടി കണ്ടെടുത്തു

മുറിയിൽ എത്ര പണമുണ്ടായിരുന്നുവെന്ന് മന്ത്രി തന്നോട് വെളിപ്പെടുത്തിയിരുന്നില്ല. വലിയ തുക കാണുമെന്ന് കരുതിയെങ്കിലും ഇത്രയും വലിയ തുകയാണ് മുറിക്കുള്ളിലെന്ന് അറിഞ്ഞിരുന്നില്ല.  ബം​ഗാളി സിനിമാ താരമാണ് തനിക്ക് ചാറ്റർജിയെ പരിചയപ്പെടുത്തിയത്. 2016 മുതൽ ഇരുവരും സുഹൃത്തുക്കളാണ്. മന്ത്രിയല്ല മറ്റുള്ളവരാണ് പണം കൊണ്ടുവന്നിരുന്നതെന്നും അർപ്പിത പറഞ്ഞു. പാർത്ഥ ചാറ്റർ‌ജിയെ ഓ​ഗസ്റ്റ് മൂന്ന് വരെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Read more:  അഴിമതിക്ക് പിന്തുണയില്ല, കുറ്റക്കാരെങ്കിൽ ശിക്ഷിക്കപ്പെടണം: പരോക്ഷ പ്രതികരണവുമായി മമത ബാനർജി

തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും മന്ത്രിയുമായ പാർത്ഥയെ കഴിഞ്ഞ 23-നാണ് ഈഡി അറസ്റ്റ് ചെയ്തതത്.  അനുയായി അർപ്പിതയുടെ ഫ്ലാറ്റിൽ നിന്ന് 50 കോടിയും നിർണായക വിവരങ്ങളും കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു അറസ്റ്റ്. തുടരെ തുടരെ കോടികൾ പിടിച്ചെടുത്തതോടെയാണ് തൃണമൂൽ കോൺഗ്രസ് മന്ത്രിയെ പുറത്താക്കി നടപടിയെടുത്തത്.

PREV
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ