14 കാരിയെ ഏഴ് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചു, മൂന്ന് പേര്‍ പിടിയിൽ

Published : Jul 29, 2022, 09:48 AM ISTUpdated : Jul 29, 2022, 10:09 AM IST
14 കാരിയെ ഏഴ് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചു, മൂന്ന് പേര്‍ പിടിയിൽ

Synopsis

രാത്രി മുഴുവൻ ക്രൂരപീഡനങ്ങൾ നേരിട്ട പെൺകുട്ടിയെ അടുത്ത ദിവസം രാവിലെ ഒരു ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് കണ്ടെത്തിയത്.

ജയ്പൂര്‍ : രാജസ്ഥാനിലെ ദോൽപ്പുരിൽ 14 കാരിയെ ഏഴ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രൂരമായ സംഭവം നടന്നത്. 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് രാജസ്ഥാൻ പൊലീസ്.

മധ്യവയസ്കനായ ആൾ കുട്ടിയെ ബൈക്കിൽ കൊണ്ടുപോകുകയും സമീപത്തെ ടോളിനടുത്ത് വച്ച് ഏഴ് പേർ ചേർന്ന് കുട്ടിയെ ഒരു വണ്ടിയിലിട്ട് കൊണ്ടുപോകുകയുമായിരുന്നു. കുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

രാത്രി മുഴുവൻ ക്രൂരപീഡനങ്ങൾ നേരിട്ട പെൺകുട്ടിയെ അടുത്ത ദിവസം രാവിലെ ഒരു ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് കണ്ടെത്തിയത്. ജൂലൈ 26 ന് മാർക്കറ്റിൽ പോകാനിറങ്ങിയ പെൺകുട്ടിയെ മധ്യവയസ്കനായ ആൾ ബസേരി റോഡിലെ ടോളിന് സമീപം ഇറക്കി. അവിടെ നിന്ന് ഏഴ് പേർ‌ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിച്ചു.

12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 20 കാരന് നേരെ വെടിയുതിര്‍ത്ത് പൊലീസ്

ദില്ലി : നോയിഡയിൽ സ്‌കൂളിലേക്ക് പോകുകയായിരുന്ന 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 20കാരനെ വെടിവച്ച് പൊലീസ്. അറസ്റ്റ് ചെയ്ത പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് വെടിയുതിര്‍ത്തത്. പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. മുമ്പും പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ഐപിസി സെക്ഷൻ 376 (ബലാത്സംഗം) പ്രകാരവും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമത്തിന്റെ വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (നോയിഡ) രൺവിജയ് സിംഗ് പറഞ്ഞു. പ്രതി പൊലീസ് വാനിൽ നിന്ന് ചാടി ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഓടി. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ അവനെ വളഞ്ഞു. നിലത്തുകിടന്ന കല്ല് ഉപയോഗിച്ച്പ്രതി പൊലീസുകാരെ ആക്രമിച്ചു. ഇതോടെ പ്രതിയുടെ കാലിൽ വെടിയുതിർത്തു. ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഓഫീസർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ