
കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ വിദ്യാർത്ഥിനികളെ അധ്യാപകൻ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ട്രൈബൽ എൽപി സ്കൂളിലെ അറബി അധ്യാപകൻ കാട്ടാക്കട പൂവച്ചൽ സ്വദേശി ബാത്തി ഷാനെതിരെയാണ് കേസ്. പ്രതി ഒളിവിലാണെന്ന് കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു.
മൂന്ന് മാസം മുൻപാണ് ബാത്തിഷാൻ സ്കൂളിൽ അധ്യാപകനായെത്തുന്നത്. അന്നd മുതൽ കുട്ടികളെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ശരീരത്തിൽ സ്പർശിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി. നിരവധി പരാതികൾ അധ്യാപകനെതിരെയുണ്ട്. രണ്ട് കുട്ടികളുടെ മൊഴി എടുത്താണ് ഇയാള്‍ക്കെതിരെ പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി കുളത്തൂപ്പുഴ പൊലീസ് കേസെടുത്തത്.
രണ്ട് മാസം മുമ്പ് സ്കൂള്‍ അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടും കുട്ടികളെ അധ്യാപകര്‍ വിരട്ടി മടക്കി അയച്ചതായും രക്ഷിതാക്കള്‍ ആരോപിക്കുന്നു. കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു. രക്ഷിതാക്കള്‍ പരസ്പരം സംസാരിക്കുകയും മറ്റ് കുട്ടികളോട് കൂടി ചോദിക്കുകയും ചെയ്തപ്പോഴാണ് ബാത്തിഷാൻ്റെ ചെയ്തികൾ പുറത്തായത്. സംഘടിച്ചെത്തിയ രക്ഷിതാക്കള്‍ സ്കൂളില്‍ എത്തി ബഹളം വച്ചു. അധ്യാപകന്‍ അവധിയെടുത്ത് മുങ്ങി. ഇതോടെയാണ് രക്ഷിതാക്കള്‍ കുളത്തുപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. അധ്യാപകൻ്റെ ലൈഗിംകാതിക്രമം സ്കൂള്‍ അധികൃതര്‍ മറച്ചുവച്ചെന്നും ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam