Asianet News MalayalamAsianet News Malayalam

ലൈംഗീകാതിക്രമത്തിന് ഇരയാവുന്നവരുടെ സുരക്ഷ കര്‍ശനമായി ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഇര പറയുന്ന സ്ഥലത്ത് വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ  മാത്രമേ മൊഴി എടുക്കാൻ പാടുള്ളൂവെന്നും, ഒരു കാരണവശാലും ഇരയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 

Kerala HC Asked to ensure the saftey of Pocso and Rape Case Victims
Author
കൊച്ചി, First Published Jul 23, 2022, 3:11 PM IST

കൊച്ചി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഹൈക്കോടതി (Kerala Highcourt). പരാതി ലഭിച്ചാൽ പോലീസ് വേഗത്തിൽ നടപടി സ്വീകരിക്കണം.  ഇര പറയുന്ന സ്ഥലത്ത് വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ  മാത്രമേ മൊഴി എടുക്കാൻ പാടുള്ളൂവെന്നും, ഒരു കാരണവശാലും ഇരയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 

ഇരയുടെ സഹായത്തിനായി ഒരു  പോലീസ് ഉദ്യോഗസ്ഥയെ   ചുമതലപ്പെടുത്തണം.ഇക്കാര്യങ്ങളിൽ വിട്ടു വീഴ്ച പാടില്ലെന്നും കോടതി  വ്യക്തമാക്കി. ടോൾഫ്രീ നന്പർ ആയ 112  , പോലീസ് കൺട്രോൾ റൂം നന്പർ ആയ 100 ലേക്കോ ലൈംഗീകാതിക്രമം സംബന്ധിച്ച പരാതി അറിയിക്കാമെന്നും ഈ നന്പറുകൾ കാര്യക്ഷമമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

കുട്ടികളിൽ ഗര്‍ഭധാരണം വര്‍ധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി

കൊച്ചി:കുട്ടികളിൽ ഗർഭധാരണം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. സോഷ്യൽ മീഡിയയുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണ്ടത് അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിച്ച കോടതി, സ്കൂളുകളിൽ നൽകുന്ന ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് അധികൃതർ വീണ്ടുവിചാരണം നടത്താൻ സമയമായെന്നും കുറ്റപ്പെടുത്തി. പ്രായപൂർത്തിയാകാത്ത സഹോദരനിൽ നിന്ന് ഗർഭം ധരിച്ച പെൺകുട്ടിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയുള്ള ഉത്തരവിനിടെയാണ് കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ സുലഭമായി അശ്ലീല വീഡിയോകൾ കുട്ടികൾക്ക് കിട്ടുന്നുണ്ട്. ഇത് കുട്ടികളുടെ മനസ്സിനെ തെറ്റായ വഴിയിലേക്ക് എത്തിക്കുന്നുണ്ട്. ഇന്‍റർനെറ്റിന്‍റെയും സോഷ്യൽ മീഡിയയുടെയും സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കൽ അത്യന്താപേക്ഷിതമാണെന്ന് ജസ്റ്റിസ് വി ജി അരുൺ പറഞ്ഞു. ലൈംഗികാതിക്രമങ്ങളുടെ അനന്തര ഫലത്തെക്കുറിച്ച് കുട്ടികളിൽ ആവശ്യമായ അവബോധം ഉണ്ടാക്കുന്നതിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം പരാജയപ്പെടുവെന്ന് മറ്റൊരു സിംഗിൾ ബ‌ഞ്ച് നിരീക്ഷിച്ചിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. 

ഇത്തരത്തിൽ ഗർഭം ധരിക്കണ്ടിവരുന്ന കുട്ടികൾ അനുഭവിക്കുന്ന ശാരീരികവും മാനസീകവുമായ പ്രശ്നവും, അവളുടെ കുടുംബം അനുഭവികേണ്ടിവരുന്ന ഒറ്റപ്പെടലും പരിഗിണിച്ചാണ് സർക്കാർ ആശുപത്രിയിൽ സുരക്ഷിതമായ രീതിയിൽ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. നവജാത ശിശുവിന് ജീവനുണ്ടെങ്കിൽ കുട്ടിയെ ആരോഗ്യത്തോടെ വളർത്താൻ ആവശ്യമായ നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശം നൽകിയിരുന്നു. 


  

Follow Us:
Download App:
  • android
  • ios