
തൃശ്ശൂര്‍: വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അധ്യാപകൻ മലപ്പുറം വട്ടല്ലൂർ ചക്രതൊടി വീട്ടിൽ അഷ്റഫിനെ(42) സർക്കിൾ ഇൻസ്പെക്ടർ ടി.വി.ഷിബുവിന്റെ നേതൃത്വത്തിൽ മലപ്പുറത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം സ്വദേശിയായ 15 വയസ്സുള്ള വിദ്യാർഥി ചിറയ്ക്കലിൽ താമസിച്ച് മദ്രസ പഠനം നടത്തി വരവെയാണ് പീഡനം നടന്നത്. കഴിഞ്ഞദിവസം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് പീഡന വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് പോക്സോ നിയമപ്രകാരമാണ് മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തത്. .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam