വിദ്യാര്‍ഥിനികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചു; എബിവിപി നേതാവ് അറസ്റ്റില്‍

Published : Jun 19, 2023, 10:27 AM IST
വിദ്യാര്‍ഥിനികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചു; എബിവിപി നേതാവ് അറസ്റ്റില്‍

Synopsis

എന്‍എസ്‌യു നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതീകിനെ അറസ്റ്റ് ചെയ്തത്.

ബംഗളൂരു: വിദ്യാര്‍ഥിനികള്‍ക്കൊപ്പമുള്ള അശ്ലീല വീഡിയോകള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ എബിവിപി നേതാവ് അറസ്റ്റില്‍. കര്‍ണാടക ശിവമോഗ തീര്‍ത്ഥഹള്ളി താലൂക്ക് പ്രസിഡന്റ് പ്രതീക് ഗൗഡയെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനികളുടെ വീഡിയോയും ചിത്രങ്ങളും എടുത്ത ശേഷമാണ് പ്രതീക് ഗൗഡ അവരെ ഉപദ്രവിച്ചിരുന്നതെന്നും പരാതിയിലുണ്ട്. അശ്ലീല വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തുന്നതും ഇയാളുടെ പതിവാണെന്ന് പരാതിയില്‍ പറയുന്നു. 

എന്‍എസ്‌യു നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതീകിനെ അറസ്റ്റ് ചെയ്തത്. അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ശിവമോഗ പൊലീസ് അറിയിച്ചു. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി എബിവിപി നേതൃത്വം രംഗത്തെത്തി. പ്രതീകിനെ കഴിഞ്ഞ ജനുവരി മുതല്‍ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്‌തെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരുന്നതെന്നും എബിവിപി അറിയിച്ചു.

 
ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടു 

 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്