കൊല്ലത്ത് കടകള്‍ തുറന്ന് മോഷണ പരമ്പര: മൂന്ന് മാസത്തിനുള്ളിൽ നടന്നത് അന്‍പതിലേറെ മോഷണങ്ങൾ

Published : Sep 02, 2021, 12:01 AM IST
കൊല്ലത്ത്  കടകള്‍ തുറന്ന് മോഷണ പരമ്പര: മൂന്ന് മാസത്തിനുള്ളിൽ നടന്നത് അന്‍പതിലേറെ മോഷണങ്ങൾ

Synopsis

പള്ളിമുക്കിലെ കടകളില്‍ വീണ്ടും മോഷണം. ടെക്സ്റ്റൈല്‍സില്‍ നിന്ന്  ആയിരക്കണക്കിന് രൂപ വിലവരുന്ന റെഡിമെയ്ഡ്  തുണികളും പണവു നഷ്ടപ്പെട്ടു.  ഇരവിപുരം പൊലീസിന്‍റെ  പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിരന്തരം മോഷണം തുടരുകയാണ്. 

കൊല്ലം: പള്ളിമുക്കിലെ കടകളില്‍ വീണ്ടും മോഷണം. ടെക്സ്റ്റൈല്‍സില്‍ നിന്ന്  ആയിരക്കണക്കിന് രൂപ വിലവരുന്ന റെഡിമെയ്ഡ്  തുണികളും പണവു നഷ്ടപ്പെട്ടു.  ഇരവിപുരം പൊലീസിന്‍റെ  പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിരന്തരം മോഷണം തുടരുകയാണ്. കൊല്ലം പള്ളിമുക്കിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ മൂന്ന അംഗസംഘം നടത്തിയ മോഷണത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അടിവസ്ത്രം മത്രം ധരിച്ച് മുഖം മറച്ച് എത്തിയ സംഘം അയിരക്കണക്കിന് രൂപയുടെ റെഡിമെയ്ഡ് വസ്ത്രങ്ങളും കടയുടെ കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന മുപ്പത്തി രണ്ടായിരം രൂപ മോഷ്ടിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു മോഷണം എന്ന് വ്യക്തമാകും. കടയുടെ പിന്നിലെ കാടുപിടിച്ച് കിടന്ന പറമ്പിലൂടെയാണ് മോഷണസംഘം കടക്ക് സമിപം എത്തി ആദ്യം സിസിടി വി ക്യാമറകള്‍ തകര്‍ത്തു. 

ക്യാമറകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും പൊലീസിന് കിട്ടി മോഷണത്തിന് പിന്നില്‍ നാല് പേരുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കടക്കുള്ളില്‍ കടന്ന സംഘം വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യകാതമാകുന്നു. കട മോഡി കൂട്ടുന്നതിന് വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന ഇരുമ്പ് കമ്പിയില്‍ ചവിട്ടികയറി കടക്ക് മുകളില്‍ എത്തി വാതില്‍ തകർത്താണ് ഉള്ളില്‍ കടന്നിരിക്കുന്നത്. കടയില്‍ എത്തിയ ചില ആളുകളെ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചിടുണ്ട്

ഒരാഴ്ചക്ക് ഉള്ളില്‍ പള്ളിമുക്കില്‍ ദേശിയപാതക്ക് സമിപമുള്ള കടകളില്‍ നടക്കുന്ന മൂന്നാമത്തെ മോഷണമാണ് ഇത്. കഴിഞ്ഞ മൂന്ന് മാസത്തിനിടക്ക് ഇരവിപുരം പൊലീസ് സ്റ്റേഷന്‍റെ പരിതിയില്‍ മുപ്പതിലധികം മോഷണങ്ങളും മോഷണ ശ്രമങ്ങളുമാണ് നടന്നത്. അടഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രികരിച്ച് മോഷണം നടത്തുന്ന് സംഘങ്ങളും ഉണ്ട്. മോഷണസംഘങ്ങളില്‍ ചിലര്‍ മയക്കുമരുന്നിന് അടിമകളുമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്
വടകരയിൽ 6ാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ‌ അച്ഛൻ അറസ്റ്റിൽ, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്