ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 11 ലക്ഷം തട്ടിയെടുത്തതായി യുവതിയുടെ പരാതി

Published : Dec 17, 2019, 03:03 PM ISTUpdated : Dec 17, 2019, 03:04 PM IST
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 11 ലക്ഷം തട്ടിയെടുത്തതായി യുവതിയുടെ പരാതി

Synopsis

ഭരതി നഗറിൽ താമസിക്കുന്ന ബിസിനസുകാരന്‍റെ ഭാര്യയാണ് തട്ടിപ്പിനിരയായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് തന്‍റെ പേര് ഡാനിയേൽ എന്നാണെന്നും ലണ്ടനിലാണ് താമസമെന്നുമറിയിക്കുകയായിരുന്നുവെന്ന്  യുവതി നൽകിയ പരാതിയിൽ പറയുന്നു.

ബെംഗലൂരു: സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട യുവാവ് 11 ലക്ഷം രൂപ യുവതിയില്‍ നിന്ന് തട്ടിയെടുത്തു. ബെംഗലൂരു സ്വദേശിയായ യുവതിക്കാണ് പലപ്പോഴായി പത്തു ദിവസത്തിനുള്ളിൽ 11 ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഭരതി നഗറിൽ താമസിക്കുന്ന ബിസിനസുകാരന്‍റെ ഭാര്യയാണ് തട്ടിപ്പിനിരയായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് തന്‍റെ പേര് ഡാനിയേൽ എന്നാണെന്നും ലണ്ടനിലാണ് താമസമെന്നുമറിയിക്കുകയായിരുന്നുവെന്ന്  യുവതി നൽകിയ പരാതിയിൽ പറയുന്നു.

ദിവസങ്ങൾക്കുളളിൽ ഇരുവരും നല്ല സുഹൃത്തുക്കളായി. 62000 പൗണ്ട് വിലവരുന്ന ആഭരണം ഡയറക്ട് എക്സ്പ്രസ് ഡെലിവറി കമ്പനി വഴി അയക്കയക്കാമെന്ന്  ഡാനിയേൽ പറഞ്ഞു. രണ്ടു ദിവസത്തിനു ശേഷം ദില്ലി എയർപോർട്ടിലെ കസ്റ്റംസ് ഓഫീസർ എന്നു പരിചയപ്പെടുത്തി ഒരാൾ വിളിക്കുകയും തനിക്കുള്ള ഗിഫ്റ്റ് ബോക്സ് എത്തിയിട്ടുണ്ടെന്നും ഉടൻ 55000 രൂപ അടക്കണമും ആവശ്യപ്പെടുകയുമായിരുന്നു. ഭർത്താവിന്‍റെ അക്കൗണ്ടിൽ നിന്നും പണം അയച്ചതായും  യുവതി പറയുന്നു.

അടുത്ത ദിവസം ഡാനിയൽ വിളിച്ച് 2,25000 രൂപ വീണ്ടും അയക്കാൻ പറഞ്ഞു. അതിനു പുറമേ മറ്റൊരു ദിവസം ഗിഫ്റ്റ് 17 കിലോഗ്രാമിൽ കൂടുതലുള്ളതിനാൽ 5,50000 രൂപ കൂടി അയക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കസ്റ്റംസ് ഓഫീസർ എന്നു പറഞ്ഞു വിളിച്ചയാൾ അറിയിച്ചു.

രണ്ടു തവണയും പണം അയച്ചതായും വീണ്ടും ഡാനിയൽ വിളിച്ച് 12 ലക്ഷം കൂടി ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയതെന്നും യുവതി പറയുന്നു. പിന്നീട് വിളിച്ചപ്പോൾ ഡാനിയലിന്‍റെ നമ്പർ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തതായും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ  പൊലീസ് അന്വേഷണം ആരംഭിച്ചു.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്