മദ്യപാനം എതിർത്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് ടാങ്കിലിട്ട ശേഷം ബിരിയാണി കഴിച്ച് ആഘോഷം, 25കാരനെ വിളിച്ചുണർത്തി പൊലീസ്

Published : Mar 04, 2026, 10:41 AM IST
dead body

Synopsis

അച്ഛൻ മരിച്ചെന്ന് ഉറപ്പായതോടെ മകൻ അച്ഛന്റെ മൃതദേഹം വീടിന് സമീപത്തെ കുടിവെള്ള ടാങ്കിൽ വലിച്ചെറിഞ്ഞു. ഇതിന് ശേഷം സമീപത്തെ ഹോട്ടലിലെത്തിയ യുവാവ് ബിരിയാണി വാങ്ങി കഴിച്ചു

അംബികാപൂർ: മദ്യപാനം ചോദ്യം ചെയ്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം ബിരിയാണി കഴിച്ച് മകന്റെ ആഘോഷം. ഛത്തീസ്ഗഡിലെ അംബികാപൂരിലാണ് സംഭവം. സുർഗുജ ജില്ലയിൽ 25കാരനാണ് 50കാരനായ പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുടിവെള്ള ടാങ്കിലേക്ക് വലിച്ചറിഞ്ഞത്. ബഹെരപാരയിലെ വീട്ടിൽ അൻപതുകാരനായ പരസ് കെർക്കറ്റ തനിച്ചായിരുന്നു താമസം. 25കാരനായ മകൻ പ്രഭാത് കെർക്കറ്റ അച്ഛന്റെ വീടിന് സമീപത്തുള്ള വാടക വീട്ടിലായിരുന്നു താമസം. പകൽ രാത്രി വ്യത്യാസമില്ലാതെയുള്ള മകന്റെ മദ്യപാനം പരസ് എതിർത്തിരുന്നു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. 

തിങ്കളാഴ്ച പാതിരാത്രിയിൽ യുവാവ് അച്ഛന്റെ വീടിന് സമീപത്ത് മദ്യപിച്ച നിലയിൽ എത്തി. മകന്റെ മദ്യപാനത്തെ 50കാരൻ വിമർശിച്ചതോടെ യുവാവ് പ്രകോപിതനായി. പിന്നാലെ നടന്ന വാക്കേറ്റത്തിനിടയിലാണ് യുവാവ് വീട്ടിൽ നിന്ന് കൈക്കോലിയുമായി എത്തി അച്ഛനെ ആക്രമിച്ചത്. തലയിൽ നിരവധി തവണ വെട്ടേറ്റ 50കാരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. അച്ഛൻ മരിച്ചെന്ന് ഉറപ്പായതോടെ മകൻ അച്ഛന്റെ മൃതദേഹം വീടിന് സമീപത്തെ കുടിവെള്ള ടാങ്കിൽ വലിച്ചെറിഞ്ഞു. ഇതിന് ശേഷം സമീപത്തെ ഹോട്ടലിലെത്തിയ യുവാവ് ബിരിയാണി വാങ്ങി കഴിച്ചു. പിന്നാലെ വീട്ടിൽ വന്നു കിടന്നുറങ്ങി. രാത്രിയിൽ അച്ഛനും മകനും തമ്മിലുള്ള ബഹളം കേട്ട അയൽവാസികൾ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മധ്യവയസ്കനെ കാണാനില്ലെന്ന വിവരം പുറത്ത് അറിയുന്നത്. പൊലീസ് പരിശോധനയിലാണ് മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തിയത്. പിന്നാലെ ഫോറൻസിക് സംഘമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. 

പിന്നാലെ പൊലീസ് സമീപത്തെ വീട്ടിലെത്തി വിളിക്കുമ്പോഴാണ് 25കാരൻ ഉറക്കത്തിൽ നിന്ന് എണീക്കുന്നത്. കൊലപാതകത്തിൽ മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പരസ് കെർക്കറ്റ (50) ബഹെരപാരയിലെ വീട്ടിൽ തനിച്ചായിരുന്നു താമസം. 25 കാരനായ മകൻ പ്രഭാത് കെർക്കറ്റ സമീപത്ത് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. പ്രഭാതിന്റെ മദ്യപാനത്തെ അച്ഛൻ ചോദ്യംചെയ്തത് വാക്കുതർക്കത്തിന് കാരണമാവുകയും വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് പരസിന്റെ തലക്ക് പലതവണ അടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. പിതാവ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചീറിപ്പാഞ്ഞെത്തി കാർ, വേഗത കുറയ്ക്കാൻ ഉപദേശിച്ച വഴിയാത്രക്കാരുടെ മേലേയ്ക്ക് ആഡംബര കാർ ഓടിച്ച് കയറ്റി യുവാവ്, 22കാരന് ദാരുണാന്ത്യം
ഭാര്യ സ്വന്തം വീട്ടിൽ, രാത്രി തട്ടുദോശ കഴിക്കാനായി പുറത്തിറങ്ങി 31കാരൻ, ചെറിയൊരു അബദ്ധം ജീവൻ നഷ്ടമായി, 2 പേർക്കായി തെരച്ചിൽ