
ജയ്പൂർ: ഭക്ഷണം തയ്യാറാക്കിയില്ലെന്നാരോപിച്ച് അമ്മയെ യുവാവ് മർദ്ദിച്ചു കൊന്നു. രാജസ്ഥാനിലെ ശ്രീ ഗംഗനഗർ ജില്ലയിലെ ചുനാവദ് ഗ്രാമത്തിലാണ് സംഭവം. കേസിൽ കൃഷ്ണ കുമാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മകന്റെ ആക്രമണത്തിൽ ബിന്ദ്ര കൗർ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ചയായിരുന്നു കേസിനാസപദമായ സംഭവം നടന്നത്. വീട്ടിലെത്തിയ തനിക്ക് ഭക്ഷണം തയ്യാറാക്കിയില്ലെന്ന് ആരോപിച്ച് കൃഷ്ണ കുമാർ അമ്മയുമായി തർക്കത്തിലായി. ഇതിനിടെ വഴക്ക് മൂർച്ഛിക്കുകയും പ്രതി മാരകായുധം ഉപയോഗിച്ച് ബിന്ദ്ര കൗറിനെ മർദ്ദിക്കുകയുമായിരുന്നു.
Read More: കൊല്ലത്ത് മകൻ അമ്മയെ കുഴിച്ച് മൂടിയത് ജീവനോടെ? നാല് വാരിയെല്ലുകൾ ചവിട്ടിയൊടിച്ചു
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബിന്ദ്ര സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടതായി പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ കുമാറിന്റെ പിതാവാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ബിന്ദ്ര കൗറിനെ ആദ്യം കാണുന്നത്. തുടർന്ന് അദ്ദേഹം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയും കൃഷ്ണ കുമാറിനെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചായി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam