'18 വയസുള്ള എന്റെ മകൾ മരിക്കാൻ കാരണം എന്റെ അമ്മയുടെ ദുർമന്ത്രവാദം'; 70കാരിയായ അമ്മയെ കുത്തിക്കൊലപ്പെടുത്തി മകൻ

Published : Nov 03, 2025, 01:52 PM IST
Stab

Synopsis

ജാർഖണ്ഡിലെ ദുംകയിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് 41-കാരൻ സ്വന്തം അമ്മയെ കുത്തിക്കൊലപ്പെടുത്തി. തന്റെ 18 വയസ്സുള്ള മകളുടെ മരണത്തിന് കാരണം അമ്മയുടെ മന്ത്രവാദമാണെന്ന് പറഞ്ഞാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ്. 

റാ‍ഞ്ചി: മന്ത്രവാദം നടത്തിയെന്ന് സംശയിച്ച് 70 വയസ്സുള്ളയെ കൊലപ്പെടുത്തി മകൻ. ജാർഖണ്ഡിലെ ദുംകയിലെ ഭദ്ര ദിഘയിലാണ് സംഭവം. ഒക്ടോബർ 28 നാണ് സംഭവം നടന്നത്. 41 കാരനായ പ്രതി തന്റെ അമ്മ മുനി സോറനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ദുംകയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ ശനിയാഴ്ച മരണത്തിന് കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ മരണശേഷം മകൾ കൊലപാതകത്തിന് സഹോദരനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി മുമ്പും തന്റെ അമ്മയെയും കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ, തന്റെ 18 വയസുള്ള മകൾ മരിച്ചത് അമ്മയുടെ മന്ത്രവാദം കാരണമെന്നാണ് പ്രതി പറയുന്നത്. ഒക്ടോബർ 28 ന് രാത്രി താൻ അമിതമായി മദ്യപിച്ചിരുന്നു. മരിച്ചുപോയ മകളെക്കുറിച്ചുള്ള ഓർമകൾ അടക്കാനായില്ലെന്നും ആ ദേഷ്യത്തിൽ സഹോദരിയുടെ വീട്ടിലേക്ക് പോയി അമ്മയെ കുത്തിയതാണെന്നും പ്രതി പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്