ഓപ്പറേഷൻ സൈ ഹണ്ട്: കൊച്ചിയിൽ 60 വയസുള്ള അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകൻ, ഒഴുകിയത് കോടികളെന്ന് പൊലീസ്

Published : Nov 01, 2025, 08:09 AM IST
Cyber Crime

Synopsis

ഓപ്പറേഷൻ സൈ ഹണ്ടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കളമശ്ശേരിയിൽ 60 വയസ്സുള്ള അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് മകൻ കോടികളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഓപ്പറേഷൻ സൈ ഹണ്ടിൽ കൊച്ചി സിറ്റിയിൽ മാത്രം ഇതുവരെ അറസ്റ്റിലായത് 6 പേരാണ്.

കൊച്ചി: സൈബര്‍ തട്ടിപ്പിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന കേരള പൊലീസിന്റെ ഓപ്പറേഷൻ സൈ ഹണ്ടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 60 വയസ്സുള്ള അമ്മയുടെ അക്കൗണ്ട് മകൻ ദുരുപയോഗം ചെയ്തു. അക്കൗണ്ടിലേക്ക് വന്നത് കോടികളെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം കളമശ്ശേരി സ്റ്റേഷൻ പരിധിയിലാണിത്. ഒളിവിൽ പോയ മകനെ തിരയുകയാണ് പോലീസ്. ഓപ്പറേഷൻ സൈ ഹണ്ടിൽ കൊച്ചി സിറ്റിയിൽ മാത്രം ഇതുവരെ അറസ്റ്റിലായത് 6 പേരാണ്. അതേ സമയം, ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ബോധവൽക്കരണവുമായി പൊലീസ്. റസിഡൻസ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തും. സംശയകരമായ പണമിടപാടുകൾ അറിയിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകുമെന്നും പൊലീസ് അറിയിച്ചു.

അതേ സമയം, ഓപ്പറേഷൻ സൈ ഹണ്ടിൽ കൊച്ചി നഗരത്തിൽ അറസ്റ്റിലായവർ എല്ലാവരും വിദ്യാർത്ഥികളെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഇന്നലെ പ്രതികരിച്ചിരുന്നു. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന 300 അക്കൗണ്ടുകളും കൊച്ചിയിൽ നിന്ന് മാത്രം കണ്ടെത്തി. ഇവരെ ബന്ധിപ്പിക്കുന്ന പെരുമ്പാവൂർ സ്വദേശിക്കായി അന്വേഷണം തുടരുകയാണ്. ഏലൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് ഏലൂർ സ്വദേശി അഭിഷേക് ബിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ