''പൊന്നുപോലുള്ള മോളെ എങ്ങനെ കൊല്ലാന്‍ തോന്നി''; നെഞ്ചുപൊട്ടി സോന

Published : Oct 17, 2021, 11:16 PM ISTUpdated : Oct 17, 2021, 11:17 PM IST
''പൊന്നുപോലുള്ള മോളെ എങ്ങനെ കൊല്ലാന്‍ തോന്നി'';  നെഞ്ചുപൊട്ടി സോന

Synopsis

മകളെയും തന്നെയും കൊല്ലാനുള്ള പകയും കൊണ്ടാണ് ഭര്‍ത്താവ് നടന്നിരുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയിരുന്നില്ലെന്നും സോന പറയുന്നു. നിങ്ങളുടെ കൈപിടിച്ചു പിന്നാലെ നടന്നിരുന്ന പൊന്നുമോളോട് എന്തിനാണിത് ചെയ്തതെന്ന സോനയുടെ നിലവിളി.  

ഴിഞ്ഞ ദിവസം കണ്ണൂര്‍ (Kannur) പാത്തിപ്പാലത്ത് കുഞ്ഞിനേയും ഭാര്യയേയും കൊലപ്പെടുത്താന്‍ (Murder) പുഴയിലേക്ക് തള്ളിയിട്ട ഷിജുവിന്റെ (Shiju) ഭാര്യ സോന (Sona) ഏഷ്യാനെറ്റ് ന്യൂസിനോട് സംഭവങ്ങള്‍ വിവരിച്ചു. ഒന്നര വയസുകാരി മകള്‍ മുങ്ങിമരിച്ചപ്പോള്‍ സോന അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ കേസില്‍ ഏറെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലാണ് സോന ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്ത് വിടുന്നത്.  ഭര്‍ത്താവ് തന്റെ 60 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച് കൊണ്ടുപോയിരുന്നു. പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെയാണ് താനാണെടുത്തതെന്ന് ഷിജു സമ്മതിച്ചത്. മകളെയും തന്നെയും കൊല്ലാനുള്ള പകയും കൊണ്ടാണ് ഭര്‍ത്താവ് നടന്നിരുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയിരുന്നില്ലെന്നും സോന പറയുന്നു.

നിങ്ങളുടെ കൈപിടിച്ചു പിന്നാലെ നടന്നിരുന്ന പൊന്നുമോളോട് എന്തിനാണിത് ചെയ്തതെന്ന സോനയുടെ നിലവിളി.  ഒന്നരവയസുകാരിയുടെ മൃതദേഹം എത്തിച്ചപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും നെഞ്ചുപൊട്ടിപ്പോകുന്ന കാഴ്ചയായിരുന്നു. വെള്ളിയാഴ്ച  വൈകുന്നേരം സംഭവിച്ച കാര്യങ്ങളൊന്നും വിശ്വസിക്കാന്‍ ഇപ്പഴും സോനയ്ക്ക് കഴിയുന്നില്ല.

മട്ടന്നൂര്‍ ക്ഷേത്രക്കുളത്തില്‍ നിന്നും പിടികൂടിയ ഷിജുവിനെതിരെ കതിരൂര്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സാമ്പത്തിക പ്രശ്‌നം കാരണം ഭാര്യയുടെ സ്വര്‍ണ്ണം മുഴുവന്‍ അവരുടെ അനുവാദം വാങ്ങാതെ പണയം വച്ചിരുന്നു. ഇത്  ചോദ്യം ചെയ്ത സോനയോട് പകതോന്നി. രണ്ടാഴ്ച മുന്‍പാണ് ഭാര്യയേയും മകളെയും കൊല ചെയ്യാന്‍ തീരുമാനിച്ചത്. കൊല്ലാന്‍ വേണ്ടിത്തന്നെയാണ്  പാത്തിപ്പാലത്തില്‍ കൊണ്ടുപോയി പുഴയില്‍ തള്ളിയിട്ടതെന്നും ഷിജു പൊലീസിന് മൊഴി നല്‍കി.  ഈസ്റ്റ് കതിരൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയായ സോന മൂന്ന് കൊല്ലം മുമ്പാണ് കോടതി ജീവനക്കാരനായ കെപി ഷിജുവിനെ വിവാഹം ചെയ്യുന്നത്.

ഷിജുവിന്റെ പെരുമാറ്റത്തില്‍ ആകെ ദുരൂഹത ഉണ്ടെന്ന് പൊലീസ് പറയുന്നു. അടുത്ത ദിവസം ഇയാളെ പുഴക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഒന്നര വയസുകാരി അന്‍വിതയുടെ കൊലപാതകത്തിന്റെ നടുക്കത്തിലാണ് പാനൂര്‍ പാത്തിപ്പാലമെന്ന ഗ്രാമം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം