
ലക്നൌ:തെറ്റായ അന്വേഷണത്തെ തുടർന്ന് ആറു വർഷം ജയിലിൽ കഴിഞ്ഞ് കുറ്റവിമുക്തനായ യുവാവിന് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടു. തട്ടിക്കൊണ്ടുപോകൽ, കൊലപാതക കേസുകളിൽ വിചാരണത്തടവുകാരനായി കഴിഞ്ഞ അരുണ്‍ എന്ന ദീപക്കിനാണ് നഷ്ടപരിഹാരം. എഫ്‌ഐആറിലും പരാതിക്കാരന്റെ മൊഴിയിലും പേരില്ലാതിരുന്ന ഇയാളെ വ്യക്തതയില്ലാത്ത സിസിടിവി ദൃശ്യങ്ങളുടെയും സഹപ്രതിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കേസിൽ ഉൾപ്പെടുത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കെട്ടിച്ചമച്ച കഥയുടെ പേരിൽ ഒരാളുടെ ജീവിതത്തിലെ ആറു വർഷം നഷ്ടമായെന്ന് നിരീക്ഷിച്ച കോടതി, ഉത്തർപ്രദേശ് പോലീസിന്റെ അന്വേഷണരീതിയെ രൂക്ഷമായി വിമർശിക്കുകയും ഉദ്യോഗസ്ഥർക്ക് ശരിയായ അന്വേഷണത്തിൽ പരിശീലനം നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണം.വൈകിയാൽ 18 ശതമാനം പലിശയും നൽകാനും ഉത്തരവിട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam