ചാരായം വാറ്റികൊണ്ടിരിക്കെ എക്സൈസ് റെയ്ഡ്; സ്പിരിറ്റ് കണ്ണൻ പിടിയിൽ

Published : Aug 24, 2023, 04:35 PM IST
ചാരായം വാറ്റികൊണ്ടിരിക്കെ എക്സൈസ് റെയ്ഡ്; സ്പിരിറ്റ് കണ്ണൻ പിടിയിൽ

Synopsis

പുലർച്ചെ 12.50 ന് ചടയമംഗലം എക്സൈസാണ് അനിൽ കുമാറിനെ പിടികൂടിയത്. മുമ്മൂല ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് ചാരായം വാറ്റികൊണ്ടിരിക്കവേ അറസ്റ്റ് ചെയ്തത്

കൊല്ലം: നിരവധി അബ്കാരി കേസിലെ പ്രതിയായ കൊല്ലം ചടയമംഗലം സ്വദേശി 'സ്പിരിറ്റ് കണ്ണൻ' എന്ന് വിളിക്കുന്ന അനിൽ കുമാർ പിടിയിൽ. ഇന്ന് പുലർച്ചെ 12.50 ന് ചടയമംഗലം എക്സൈസാണ് അനിൽ കുമാറിനെ പിടികൂടിയത്. മുമ്മൂല ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് ചാരായം വാറ്റികൊണ്ടിരിക്കവേ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 100 ലിറ്റർ കോടയും 8 ലിറ്റർ ചാരായവും സംഘം കണ്ടെടുത്തു.

അതിനിടെ, വയനാട് മുത്തങ്ങയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിലായി. വാഹന പരിശോധനയിലാണ് രണ്ട് തിരുവല്ല സ്വദേശികൾ പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു വാഹന പരിശോധന. MH 02 BP 9339 എന്ന കാർ പരിശോധിച്ചപ്പോഴാണ് 61 ഗ്രാം എംഡിഎംഎയും 12.8 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തിയ തിരുവല്ല സ്വദേശികളായ സുജിത് സതീശൻ, അരവിന്ദ് ആർ കൃഷ്ണ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തത്.

വാഹനം വിശദമായി പരിശോധിച്ചപ്പോൾ, കഞ്ചാവും എംഡിഎംഎയും പൊടിക്കാൻ ഉപയോഗിക്കുന്ന രണ്ട് ക്രഷിംങ് മെഷിൻ കണ്ടെടുത്തു. ഇൻ്റർനെട്ട് കോളുകൾക്ക് ഉപയോഗിക്കുന്ന റൂട്ടറും പ്രതികളുടെ പക്കലുണ്ടായിരുന്നതായി എക്സൈസ് അറിയിച്ചു. ഇവരുടെ കയ്യിലുണ്ടായിരുന്ന 100 അമേരിക്കൻ ഡോളറും എക്സൈസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വിതരണ ശൃംഖ്യലയിൽ സ്വാധീനമുളളവരാണ് അറസ്റ്റിലായവരെന്നാണ് പ്രാഥമിക കണ്ടെത്തൽ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി
ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ