ആഡംബര ഹോട്ടലുകളില്‍ താമസിച്ച് പണം നല്‍കാതെ മുങ്ങും; വിരുതനെ ഗോവയില്‍ നിന്ന് 'പൊക്കി' പൊലീസ്

By Web TeamFirst Published Sep 17, 2021, 1:58 AM IST
Highlights

 2020 ഡിസംബർ മാസം പതിനെട്ടാം തീയതി മുതൽ 2021 മാർച്ച് മാസം ഒമ്പതാം തീയതി വരെ അണക്കരയിലെ ആഡംബര ഹോട്ടലിൽ കുടുംബസമേതം താമസിച്ചു ഭക്ഷണം കഴിച്ച വകയിൽ നൽകേണ്ട മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ രൂപ കൊടുക്കാതെ ഇയാൾ മുങ്ങിയിരുന്നു

കട്ടപ്പന: സംസ്ഥാത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. പത്തനംതിട്ട സീതത്തോട് മനു ഭവനിൽ മനുമോഹനാണ് അറസ്റ്റിലായത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗോവയിലെ കലാംഗട്ടെയിൽ നിന്നാണ് മനുവിനെ അറസ്റ്റ് ചെയ്തത്.

2020 ഡിസംബർ മാസം പതിനെട്ടാം തീയതി മുതൽ 2021 മാർച്ച് മാസം ഒമ്പതാം തീയതി വരെ അണക്കരയിലെ ആഡംബര ഹോട്ടലിൽ കുടുംബസമേതം താമസിച്ചു ഭക്ഷണം കഴിച്ച വകയിൽ നൽകേണ്ട മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ രൂപ കൊടുക്കാതെ ഇയാൾ മുങ്ങിയിരുന്നു. ഗോവയിലെ ആഡംബര ഹോട്ടലിൽ നിന്നാണ് പ്രതി മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ മുനമ്പം സ്റ്റേഷനിലും തോപ്പുംപടി സ്റ്റേഷനിലും ഇയാൾക്കെതിരെ സമാനരീതിയിലുള്ള കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!