അമ്പലപ്പുഴയിൽ കുഞ്ഞിന് രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനം: കുട്ടിയുടെ ജനനേന്ദ്രിയത്തിന് പരിക്ക്

Published : Feb 15, 2020, 12:41 PM ISTUpdated : Feb 15, 2020, 01:33 PM IST
അമ്പലപ്പുഴയിൽ കുഞ്ഞിന് രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനം: കുട്ടിയുടെ ജനനേന്ദ്രിയത്തിന് പരിക്ക്

Synopsis

പുതുവൽ സ്വദേശി വൈശാഖാണ് രണ്ട് വയസ്സുകാരനെ ക്രൂര മർദ്ദനത്തിനിരയാക്കിയത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. കുട്ടിയുടെ അമ്മ പറയുമ്പോഴാണ് വിവരം പുറത്തറിയുന്നത്. 

ആലപ്പുഴ: അമ്പലപ്പുഴയിൽ മൂന്ന് വയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനം. മർദ്ദനത്തിൽ കുട്ടിയുടെ ജനനേന്ദ്രിയത്തിന് സാരമായ പരിക്കേറ്റു. നീര് വന്ന് വീങ്ങിയ നിലയിലാണ് ജനനേന്ദ്രിയം. പുതുവൽ സ്വദേശി വൈശാഖാണ് കുട്ടിയെ ക്രൂര മർദ്ദനത്തിനിരയാക്കിയത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. 

കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരാണ് കുട്ടിയെ അച്ഛൻ മർദ്ദിക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്. എന്തിനാണ് കുട്ടിയെ ഇങ്ങനെ ക്രൂരമായി മർദ്ദിച്ചതെന്ന ചോദ്യത്തിന് അമ്മയ്ക്ക് വ്യക്തമായ ഉത്തരം പറയാനാവുന്നില്ല, ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് അനുസരണക്കേട് കാണിച്ചതിനാണ് എന്ന് മാത്രമാണ് കരച്ചിലിനിടയിൽ അമ്മ പറഞ്ഞത്. അടിക്കല്ലേ എന്ന് താൻ അപേക്ഷിച്ചെങ്കിലും അത് കേൾക്കാതെയായിരുന്നു മർ‍ദ്ദനമെന്നും അമ്മ നാട്ടുകാരോട് പറ‌ഞ്ഞു.  കുട്ടിയുടെ ദേഹമാസകലം അടികൊണ്ട് നീര് വന്നിട്ടുണ്ട്. മുഖത്തും അടിയേറ്റ പാടുകളുണ്ട്. കുട്ടിക്ക് നടക്കാനും ബുദ്ധിമുട്ടുണ്ട്. 

വൈശാഖിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരാണ് ഇയാളെ ആദ്യം പിടികൂടിയത്. ഇവരിൽ ചിലർ മർദ്ദിച്ചതോടെ പ്രതി കടലിലേക്ക് എടുത്ത് ചാടി. ഇയാളെ നാട്ടുകാർ തന്നെ  കരയിലെത്തിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം സമരത്തിൽ പങ്കെടുത്തില്ല, ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി
'പ്രധാന സാക്ഷികൾ മരിച്ചു, മറ്റ് സാക്ഷികൾ കൂറുമാറി', ആൽത്തറ വിനീഷ വധക്കേസിൽ ശോഭാ ജോൺ അടക്കമുള്ള പ്രതികൾ പുറത്ത്