'ചവിട്ടി, മുടി പിടിച്ച് വലിച്ചു, ഐസ് കൊണ്ട് മുഖത്തിടിച്ചു'; കാസർകോ‍ട് 5ഉം 13ഉം വയസുള്ള കുട്ടികളോട് രണ്ടാനച്ഛന്റെ ക്രൂരത, രണ്ടാനച്ഛൻ അറസ്റ്റിൽ

Published : Apr 03, 2026, 12:15 PM ISTUpdated : Apr 03, 2026, 12:42 PM IST
stepfather cruelty

Synopsis

രണ്ടാനച്ഛൻ കഴിഞ്ഞ 3 മാസത്തോളമായി കുട്ടിയെ മർദിക്കുന്നുവെന്നാണ് വിവരം. കുട്ടിയുടെ പിതാവും ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ പിതാവും മാതാവും വിവാഹമോചിതരായിട്ട് 3 വർഷമായി. രണ്ടാനച്ഛനൊപ്പമാണ് 3 കുട്ടികളും അമ്മയം താമസിക്കുന്നത്.

കാസർകോഡ്: കാസർകോട് ആറ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂര മർദ്ദനം. മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി അയൽവാസി, പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛൻ തന്നേയും നിരന്തരം മർദിക്കാറുണ്ടെന്ന് 13 വയസുകാരനായ മൂത്ത കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാസർകോട്ട് ആറ് വയസുകാരന് ഏൽക്കേണ്ടി വന്നത് ക്രൂര മർദ്ദനം. മുടിക്ക് കുത്തിപ്പിടിച്ച് രണ്ടാനച്ഛൻ നിരന്തരം മർദ്ദിക്കുകയായിരുന്നു. അയൽവാസി മർദന ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവും മാതാവും മൂന്നുവർഷം മുമ്പ് വിവാഹമോചിതരായിരുന്നു. കോടതി നിർദേശ പ്രകാരം നാലുമാസം മുമ്പാണ് മൂന്നു കുട്ടികൾ മാതാവിനൊപ്പം താമസിക്കാൻ തുടങ്ങിയത്. മൂന്ന് മാസമായി മർദനം തുടരുന്നുവെന്നും രണ്ടാനഛൻ ലഹരിക്ക് അടിമയാണെന്നും കുട്ടികളുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രണ്ടാനഛൻ തന്നെയും നിരന്തരം മർദിക്കാറുണ്ടെന്ന് മൂത്ത കുട്ടിയും വെളിപ്പെടുത്തി. ചവിട്ടുകയും മുടി പിടിച്ച് വലിക്കുകയും ഐസ് കട്ട വച്ച് മുഖത്ത് കുത്തുകയും ചെയ്തെന്നും 13 വയസുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മർദ്ദനമേറ്റ ആറു വയസ്സുകാരൻ ചികിത്സയിലാണ്. രണ്ടാനച്ഛനായ ഷൗക്കത്തലിയെ കോടതി റിമാൻ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശ്രീനാഥ് നേരിട്ടത് ക്രൂരപീഡനം: മഹേഷ് വടി കൊണ്ട് അടിക്കുന്നത് പതിവ്, മരണകാരണം ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതം, പ്രതി റിമാൻഡിൽ
മുൻ മേയറുടെ ഭാര്യയും മകളും കൊല്ലപ്പെട്ടു, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തിരിമറി, മാസങ്ങൾക്ക് ശേഷം അന്വേഷണം