Latest Videos

യു.പി.പൊലീസെന്ന് പറഞ്ഞ് ഭീഷണിയെന്ന് വിദ്യാര്‍ത്ഥിയുടെ പരാതി

By Web TeamFirst Published Mar 15, 2021, 1:22 AM IST
Highlights

മലപ്പുറം കോഡൂര്‍ സ്വദേശി മുരിങ്ങാത്തോടന്‍ മുഹമ്മദ് മുർഷിദിനാണ് ഭീഷണി. മുഹമ്മദ് മുർഷിദ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

യു.പി.പൊലീസെന്ന് പറഞ്ഞ് ചിലര്‍ നിരന്തരം ഫോണില്‍ വിളിച്ച് ഭീണിപെടുത്തുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ പരാതി. കേസില്‍ കുടുക്കുമെന്നാണ് ഇംഗീഷിലും ഹിന്ദിയിലുമായുള്ള ഭീഷണി.

മലപ്പുറം കോഡൂര്‍ സ്വദേശി മുരിങ്ങാത്തോടന്‍ മുഹമ്മദ് മുർഷിദിനാണ് ഭീഷണി. മുഹമ്മദ് മുർഷിദ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. മുര്‍ഷിദ് പറയുന്നതിങ്ങനെ.തന്‍റെ ഒരു ബന്ധുവിനെ കാണാതായിരുന്നു.അവരുടെ വീട്ടുകാര്‍ ആവശ്യപെട്ടതു പ്രകാരം അയാളുടെ ഫോണിലേക്ക് വിളിച്ചിരുന്നു. 

എന്നാല്‍ ഫോണ്‍ എടുത്തയാള്‍ ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു. പിന്നീടാണ് ഉത്തര്‍പ്രദേശ് പോലീസിന്‍റെ പിടിയിലാണ് ബന്ധു എന്ന് അറിഞ്ഞു.പിന്നാലെ ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഭീഷണി വന്നു തുടങ്ങി. യു.പി പൊലീസാണെന്നും നിങ്ങളെ കേസില്‍ കുടുക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി കോള്‍.

തുടര്‍ച്ചയായ ഭീഷണി മാനസികമായി തളര്‍ത്തി. പ്ലസ് ടു മോഡല്‍ പരീക്ഷപോലും നല്ല രീതിയില്‍ എഴുതാന്‍ കഴിഞ്ഞില്ല. ഫോൺ നമ്പര്‍ പരിശോധിച്ച് ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുഹമ്മദ് മുർഷിദ് എസ്പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപെട്ടു. പരാതിയോടൊപ്പം ഭീഷണി കോള്‍ വന്ന നമ്പറും കോള്‍ റെക്കോര്‍ഡുകളും മുഹമ്മദ് മുര്‍ഷിദ് പൊലീസിന് കൈമാറിയിട്ടുണ്ട്.

click me!