ടിവി പരിപാടി അനുകരിച്ചു; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

By Web TeamFirst Published May 8, 2019, 7:40 PM IST
Highlights

ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ ആത്മഹത്യ ചെയ്യുന്നത് കണ്ട പതിനൊന്നുകാരി ഇത് അനുകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ബെഗളൂരു: ടെലിവിഷന്‍ പരിപാടി കണ്ട് ആത്മഹത്യ അനുകരിച്ച പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ബെഗളൂരുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ ആത്മഹത്യ ചെയ്യുന്നത് കണ്ട പതിനൊന്നുകാരി ഇത് അനുകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

അസ്വാഭാവിക മരണത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. 

click me!