ഓട്ടോയിൽ വിദ്യാർത്ഥിനിക്ക് ലൈംഗികാതിക്രമം, 500 മീറ്റർ ഓട്ടോയിലിരുന്ന് കൈപിടിച്ച് വലിച്ചിഴച്ചു, പ്രതി പിടിയിൽ

Published : Oct 15, 2022, 03:56 PM IST
ഓട്ടോയിൽ വിദ്യാർത്ഥിനിക്ക് ലൈംഗികാതിക്രമം, 500 മീറ്റർ ഓട്ടോയിലിരുന്ന് കൈപിടിച്ച്  വലിച്ചിഴച്ചു, പ്രതി പിടിയിൽ

Synopsis

മഹാരാഷ്ട്രയിലെ താനെയിൽ കോളേജ് വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ. 

മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ കോളേജ് വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ. രാജു അബ്ബായി എന്ന പ്രതിയെ നവി മുംബൈയിൽ നിന്നാണ് പിടികൂടിയത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ ഇയാൾ കടന്ന് പിടിച്ചത് . 

ഓട്ടോയിലേക്ക് വലിച്ചിഴച്ചതോടെ പെൺകുട്ടി ചെറുത്തു. അരക്കിലോമീറ്ററോളം ഓട്ടോയിൽ യുവതിയെ വലിച്ചിഴച്ച് കൊണ്ട് പോയി. റോഡിൽ വീണുരഞ്ഞ് വിദ്യാർഥിനിക്ക് പരിക്കേറ്റിട്ടുണ്ട് . സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു,

വിദ്യാർത്ഥിനിയായ യുവതിയെ ലൈംഗികമായി അപമാനിക്കുകയും ഓട്ടോക്കൊപ്പം വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഒക്‌ടോബർ 14 വെള്ളിയാഴ്ച രാവിലെ 6.45 ഓടെ മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കോളേജിലേക്ക് പോകുന്നതിനിടെയാണ് 21 കാരിയായ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. 

ഓട്ടോ ഡ്രൈവർ  വിദ്യാർത്ഥിയെ കുറിച്ച് മോശം പരാമർശം നടത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. യുവതി ഇത് ചോദ്യം ചെയ്തപ്പോൾ അയാൾ അവളുടെ കൈയിൽ പിടിച്ചുവലിച്ചുവെന്നായിരുന്നു  സീനിയർ ഇൻസ്‌പെക്ടർ ജയ്‌രാജ് റാണവെരെ പറഞ്ഞത്.  ഓട്ടോ എടുത്ത് പോകുമ്പോഴും ഇയാൾ പെൺകുട്ടിയുടെ പിടി വിട്ടില്ല.  വിദ്യാർത്ഥിനിയെ ഇയാൾ വാഹനത്തിൽ 500 മീറ്ററോളം വലിച്ചിഴയ്ക്കുന്നത് സി സി ടി വിയിൽ പതിഞ്ഞിരുന്നു. ഒടുവിൽ വിദ്യാർത്ഥിനി താഴെ വീഴുകയായിരുന്നു.

Read more:കുനിയിൽ ഇരട്ടക്കൊലപാതകം: ജഡ്ജി മാറ്റം അനുവദിക്കാതെ സുപ്രിംകോടതി, നിര്‍ണായകമായത് പുതിയ ജഡ്ജിയുടെ നിലപാട്

പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 -ാം വകുപ്പും മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരമായിരുന്നു രജിസ്റ്റർ ചെയ്തത്.  ഒളിവിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പിന്നാലെയാണ് ഇയാളെ നവി മുംമ്പൈയിൽ അറസ്റ്റ് ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്