
ബുദാൻ: നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ നിന്നും യുവാവ് പിന്മാറിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ഉത്തര്‍പ്രദേശിയെ ബുദാന്‍ സ്വദേശിനിയായ ഇരുത്തിരണ്ടുകാരി ഷാമയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു.
ബുദാന്‍ സ്വദേശി ആതിക്കുമായി ഷാമയുടെ വിവാഹം രണ്ട് മാസം മുമ്പാണ് നിശ്ചയിച്ചത്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച ആതിക്ക് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച് ഷാമയുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ആതിക്കിന്‍റെ നടപടിയില്‍ മാനസികാമയി തകര്‍ന്ന ഷാമ വീട്ടിലെത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു,
സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്തതായി സീനിയർ പൊലീസ് സൂപ്രണ്ട് സങ്കൽപ് ശർമ സ്ഥിരീകരിച്ചു. ആതിക്കിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam