ഐഎസ് പ്രവര്‍ത്തകൻ സുബ്ഹാനി ഹാജ മൊയ്ദീന് ജീവപര്യന്തം; ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും എൻഐഎ കോടതി

Published : Sep 28, 2020, 11:36 AM ISTUpdated : Sep 28, 2020, 11:39 AM IST
ഐഎസ് പ്രവര്‍ത്തകൻ സുബ്ഹാനി ഹാജ മൊയ്ദീന് ജീവപര്യന്തം;  ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും എൻഐഎ കോടതി

Synopsis

ഐഎസിനായി യുദ്ധത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏകവ്യക്തിയാണ് സുബ്ഹാനി ഹാജ. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരം കേസിൽ ഒരാൾ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തുന്നത്. 

കൊച്ചി: ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്കെതിരെ  യുദ്ധം ചെയ്‌തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. സുബ്ഹാനി ഹാജ ഒരു ലക്ഷം രൂപ പിഴ അടക്കണമെന്നും കൊച്ചി എൻഐഎ കോടതി വിധിച്ചു . ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്ക് എതിരെ യുദ്ധം ചെയ്യുക ,ഗൂഢാലോചന നടത്തുക ,തീവ്രവാദ പ്രവർത്തനത്തിൽ പങ്കാളിയാവുക ,അതിനു സഹായം ചെയ്യുക അടക്കമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ നിലനിൽക്കുമെന്നാണ് കോടതിയുടെ വിലയിരുത്തൽ. 

ഐഎസിനായി യുദ്ധത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏകവ്യക്തിയാണ് സുബ്ഹാനി ഹാജ. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരം കേസിൽ ഒരാൾ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തുന്നത്.  ഐസിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്തി എന്ന് തെളിഞ്ഞു. കേരളത്തിൽ തിരിച്ചെത്തിയിട്ടും ഭീകരപ്രവർത്തനം തുടർന്നു. തീവ്രശേഷിയുള്ള അമേരിക്കൻ തോക്ക് വാങ്ങാൻ ശ്രമിച്ചു തുടങ്ങിയ കണ്ടെത്തലുകളാണ് എൻഐഎ കോടതി മുഖവിലക്കെടുത്തത്. ഭയം കൂടാതെ സമൂഹത്തിന് ജീവിക്കാൻ കഴിയണം വ്യക്തി സ്വാതന്ത്ര്യത്തെക്കാൾ സമൂഹത്തിൻ്റെ താത്പര്യമാണ് മുഖ്യമെന്നും കോടതി വിധിയിൽ പറയുന്നുണ്ട്. 

തീവ്രവാദി അല്ലെന്നും സമാധാനത്തിൽ വിശ്വസിക്കുന്ന ആളാണെന്നും സുബ്ഹാനി കോടതിയിൽ പറഞ്ഞു, അക്രമത്തിനു ഒരിക്കലും സമാധാനം ഉറപ്പാക്കാൻ ആകില്ല . ഇന്ത്യയ്ക്ക് എതിരെയോ മറ്റു രാജ്യങ്ങൾക്ക് എതിരെയോ യുദ്ധം  ചെയ്തിട്ടില്ലെന്നായിരുന്നു സുബ്ഹാനിയുടെ വാദം. മുപ്പതാമത്തെ വയസ്സിലാണ് സുബ്ഹാനി ഹാജ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെടുന്നത്. 2014 ൽ ഐഎസിനൊപ്പം ചേര്‍ന്നു. ഒരു ഘട്ടത്തിലും അതിൽ മനംമാറ്റം ഉണ്ടായിട്ടില്ല. അതുകൊണ്ട് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടത്. 

തിരുനെൽവേലി താമസം ആക്കിയ തൊടുപുഴ സ്വദേശി സുബ്ഹാനി  ഹാജ മൊയ്തീൻ 2015 ഫെബ്രുവരി ആണ് ഐ എസ് ഇൽ ചേർന്ന് ഇറാഖിൽ പോയത് . 2015 സെപ്റ്റംബർ ഇന്ത്യയിൽ തിരിച്ചെത്തി. ഇറാഖ്, സിറിയ അടക്കം രാജ്യങ്ങളിൽ പോയി ആയുധ പരിശീലനം നേടി യുദ്ധം ചെയ്തു . കനകമല ഗൂഢാലോചന യിൽ പങ്കാളി ആണെങ്കിലും സുബ്ഹാനി കേസ്‌ പ്രത്യേക വിചാരണ നടത്തുകയായിരുന്നു

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്