കാലടിയിലെ സുമേഷിന്‍റെ കൊലപാതകം: രണ്ടുപേർ കൂടി അറസ്റ്റിൽ

Published : Aug 27, 2021, 05:30 PM IST
കാലടിയിലെ സുമേഷിന്‍റെ കൊലപാതകം: രണ്ടുപേർ കൂടി അറസ്റ്റിൽ

Synopsis

കാലടി മഞ്ഞപ്രയിൽ സുമേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. മഞ്ഞപ്ര സ്വദേശികളായ  സീനു, ബെന്നി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

എറണാകുളം: കാലടി മഞ്ഞപ്രയിൽ സുമേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. മഞ്ഞപ്ര സ്വദേശികളായ  സീനു, ബെന്നി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സാജുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 20 ന് രാത്രിയാണ് സംഭവം. ചീട്ടുകളിക്കിടെയുണ്ടായ സംഘർഷം സുമേഷിന്‍റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഒന്നാം പ്രതി സാജു ആദ്യം പിടിയിലായി. പിന്നീട് പ്രത്യേക ടീമിന്‍റെ അന്വേഷണത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന രണ്ടു പേരെ കൂടി പിടികൂടുന്നത്.

മഞ്ഞപ്ര സ്വദേശികളായ  സീനു, ബെന്നി  എന്നിവരെയാണ് ഡി.വൈ.എസ്.പി ഇ.പി റെജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.   കാലടി സ്വദേശിയായ സുമേഷിനെ മഞ്ഞപ്ര കവലയിലെ കടക്ക് മുന്നില് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  

ഈ കെട്ടിടത്തിന് മുകളില് തലേദിവസം  ചീട്ടുകളി നടന്നിരുന്നു. ഇതിനിടെയുണ്ടായ സംലര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ സുമേഷിനെ കടയുടെ സമീപം കിടത്തിയ ശേഷം മറ്റുള്ളവർ  കടന്നുകളഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തില്‍ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ