മകളെ പീഡിപ്പിച്ച കേസില്‍ ശിക്ഷിച്ച പിതാവിനെ രണ്ടാമത്തെ മകളെ പീഡിപ്പിച്ച കേസിലും ശിക്ഷിച്ചു

By Web TeamFirst Published Aug 27, 2021, 8:17 AM IST
Highlights

മറ്റൊരു മകളെ പീഡിപ്പിച്ച കേസില്‍ ഇയാളെ ഈ മാസം 13ന് ആജീവാനന്ത തടവിനും 2.10 ലക്ഷം രൂപ പിഴക്കും ശിക്ഷച്ചിരുന്നു. രണ്ട് പോക്‌സോ കേസുകളിലും കൂടിയാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.
 

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവിന് ഇരട്ട ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റൊരു മകളെ പീഡിപ്പിച്ച കേസില്‍ ഇയാളെ ഈ മാസം 13ന് ആജീവാനന്ത തടവിനും 2.10 ലക്ഷം രൂപ പിഴക്കും ശിക്ഷച്ചിരുന്നു. രണ്ട് പോക്‌സോ കേസുകളിലും കൂടിയാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടെ ശിക്ഷ അനുഭവിക്കണം. പിഴ അടച്ചാല്‍ രണ്ട് ലക്ഷം രൂപ കുട്ടിക്ക് നല്‍കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.

ബാലനീതി നിയമപ്രകാരം മൂന്ന് വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ഭീഷണിപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവും ജഡ്ജി പിടി പ്രകാശന്‍ വിധിച്ചു. 2014ലാണ് കേസിനാസ്പദമായ സംഭവം. പിതാവ് പീഡിപ്പിക്കുന്ന വിവരം കുട്ടികള്‍ മാതാവിനെ അറിയിച്ചതോടെയാണ് സംഭവം പരാതിയാകുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!