കോഴിക്കോട്: പ്രളയ ദുരിതാശ്വാസത്തിന്‍റെ പേരിൽ കോഴിക്കോട് നഗരത്തിലും മലപ്പുറത്തും സമീപപ്രദേശങ്ങളിലും തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. വ്യാപാര സ്ഥാപനങ്ങളിലെത്തി പണം തട്ടിയ മലാപ്പറമ്പ് സ്വദേശി സുനിൽ കുമാർ എന്നയാളെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ക്യാമ്പുകളിൽ വിതരണം ചെയ്യാൻ സാധനങ്ങൾ വാങ്ങിക്കാനായി പണം വേണമെന്നും രാമനാട്ടുകര നഗരസഭാ ചെയർമാൻ പറഞ്ഞയച്ചതാണെന്നും ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. നിരവധി വ്യാപാരസ്ഥാപനങ്ങളിൽ ഇതേകാര്യം പറഞ്ഞ് സുനിൽ തട്ടിപ്പ് നടത്തി. ഒടുവിൽ, നഗരസഭാ ചെയർമാന്‍റെ പരാതിയിൻമേലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് അടക്കം പല ട്രസ്റ്റുകളുടെ പേരിലുള്ള രസീതി ബുക്കും വ്യാജ ഐഡികാർഡുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പൊലീസ് സുനിൽ കുമാറിനെ ചോദ്യം ചെയ്തുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam