
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ മുനിസിപ്പൽ സ്‌കൂൾ പ്രിൻസിപ്പല്‍ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റില്‍. സ്‌കൂൾ അധികൃതരുടെ പരാതിയെത്തുടർന്ന് പ്രതിയായ നിശാന്ത് വ്യാസിനെ സ്‌കൂൾ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് സസ്‌പെൻഡ് ചെയ്‌ത് ദിവസങ്ങൾക്കുള്ളിലാണ് ശനിയാഴ്ച രാത്രി അറസ്റ്റ് നടന്നതെന്ന് പൊലീസ് അറിയിച്ചു.
പീഡനത്തിനിരയായ 14 വയസ്സുള്ള ആൺകുട്ടി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് എന്നാണ് പൊലീസ് പറയുന്നു. കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പീഡിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.
ജൂലൈ 19 ന് വ്യാസിനെതിരെ പുന പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പോക്‌സോ നിയമത്തിലെ സെക്ഷൻ 12 പ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.
"പ്രതിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് നടന്നത്. ഇയാൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തതുമുതൽ ഇയാൾ ഒളിവിലായിരുന്നു," പുന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
എഫ്‌ഐആറിൽ പറയുന്നതനുസരിച്ച്, മറ്റ് വിദ്യാർത്ഥികൾ അവനെ കളിയാക്കുന്നതിനിടയിൽ വസ്ത്രം അഴിച്ചുമാറ്റിയ കുട്ടിയെ ഉപദ്രവിക്കുന്നത് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യാനും പ്രിന്‍സിപ്പാല്‍ കൂട്ടു നിന്നും എന്നാണ് പറയുന്നത്.
വീഡിയോയുടെ അടിസ്ഥാനത്തിൽ ഇരയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വ്യാസിനെ സസ്പെൻഡ് ചെയ്തിരുന്നു. മുനിസിപ്പൽ സ്‌കൂൾ ബോർഡ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ വ്യാസിനെതിരെ പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിന് ശേഷം സസ്‌പെൻഡ് ചെയ്യുന്നതിന് മുമ്പ് മറ്റൊരു സ്‌കൂളിലേക്ക് ഇയാളെ സ്ഥലം മാറ്റിയിരുന്നു.
പ്രായം 18 മാത്രം, ഭര്‍തൃവീടുകളില്‍ പൊലിഞ്ഞത് രണ്ട് ജീവന്‍; കണ്ണീര്‍ തോരാതെ കുടുംബങ്ങള്‍
മംഗ്ലൂരു ഫാസിൽ കൊലക്കേസ് : കൊലയാളി സംഘമെത്തിയ കാറിന്റെ ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട്ട് വാഹന പരിശോധനക്കിടെ എസ്ഐയെ ആക്രമിച്ചു; രണ്ട് പേര്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട്ട് വാഹന പരിശോധനക്കിടെ എസ് ഐ ക്കു നേരെ ആക്രമണം. കസബ എസ് ഐ അഭിഷേകിന് നേരെ ആണ് ആക്രമണം ഉണ്ടായത്.
പുലർച്ചെ മൂന്നുമണിക്കാണ് സംഭവം. പാളയത്തു വെച്ചാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോട്ടപറമ്പ് സ്വദേശി വിപിൻ പത്മനാഭൻ, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് ഡ്രൈവര്‍ സക്കറിയയ്ക്കും പരിക്കേറ്റു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam