
കോട്ടയം: വാകത്താനത്ത് ബാറിൽ എയർഗൺ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അറസ്റ്റിൽ. വാകത്താനം സ്വദേശി സരുൺ സലീയാണ് അറസ്റ്റിലായത്. ഞാലിയക്കുഴി എമറാൾഡ് ബാറിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സലീ എയർഗൺ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇയാൾ മുൻപും നിരവധി ക്രിമിനൽ കേസുകളൽ ഉൾപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam