
ഇടുക്കി: കരിമണ്ണൂരിൽ ബാങ്കിന്‍റെ എടിഎമ്മിൽ കവർച്ചാ ശ്രമം നടത്തിയ സംഭവത്തിലെ പ്രതികളെ റെയിൽവേ കാഞ്ഞങ്ങാട് സ്റ്റേഷനു സമീപത്തുനിന്ന് പിടികൂടി. അസം സ്വദേശികളായ ജിന്നറ്റ് അലി, തുമിരുൾ ഇസ്ലാം, അസിസ് ഉൾഹക്ക് എന്നിവരെയാണ് ഇന്നലെ രാവിലെ പൊലീസ് ഓടിച്ചിട്ട് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണു കരിമണ്ണൂരിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കുത്തിപ്പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ചത്.
മോഷണശ്രമത്തില്‍ പണം നഷ്ടപ്പെട്ടിരുന്നില്ല. ആയുധങ്ങള്‍ ഉപയോഗിച്ച് എംടിഎമ്മിന്‍റെ കൗണ്ടര്‍ കുത്തിപ്പൊളിച്ച് മോഷണം നടത്താനായിരുന്നു മൂവരുടേയും ശ്രമം. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളില്‍ മോഷണ ശ്രമം വ്യക്തമായി പതിഞ്ഞിരുന്നു. രണ്ട് പേര്‍ ചേര്‍ന്നാണ് എടിഎമ്മിനുള്ളില്‍ കയറി മോഷണ ശ്രമം നടത്തിയത്. ചുറ്റികയും ഉളി പോലെ തോന്നിക്കുന്ന ആയുധവുമുപയോഗിച്ചായിരുന്നു മോഷണ ശ്രമം. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ എടിഎമ്മിന്‍റെ കൗണ്ടര്‍ പൊളിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ക്യാഷ് ട്രേയിലുണ്ടായിരുന്ന പണം കിട്ടാതെ വന്നതോടെ മോഷ്ടാക്കള്‍ പിന്‍വാങ്ങുകയായിരുന്നു.
ആർപിഎഫ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് വിശദമാക്കി. കണ്ണൂർ ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി എന്നിവരാണ് പൊലീസ് അന്വേഷണത്തിൽ സഹായിച്ചത്. കരിമണ്ണൂർ എസ്ഐ കെ ജെ ജോബി, സീനിയർ സിപിഒ സുനിൽ കുമാർ , സിപിഒമാരായ ടിഎ ഷാഹിദ് , അജീഷ് തങ്കപ്പൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏപ്രില്‍ അവസാന വാരത്തില്‍ തിരുവനന്തപുരത്ത് എടിഎമ്മിൽനിന്നു പണം പിൻവലിക്കാൻ സാധിക്കാത്തതിനെ തുടർന്ന് വാതിൽ ഗ്ലാസ് അടിച്ചുപൊട്ടിച്ച യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. അമ്പലംമുക്കിലെ കനറാ ബാങ്ക് എടിഎം കൗണ്ടറിന്റെ വാതിൽ ഗ്ലാസാണ് പൊട്ടിച്ചത്. സംഭവത്തിൽ പേരൂർക്കട ഇന്ദിരനഗർ ഭഗത് ഗാർഡൻസ് 196-ൽ താമസിക്കുന്ന ഷാൻ ആണ് പിടിയിലായത്.
15 മിനുട്ടില്‍ എടിഎം കൊള്ളയടിക്കാനുള്ള ടെക്നിക്ക് പഠിപ്പിക്കുന്ന 'എടിഎം ബാബ' ; വന്‍ സംഘം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam