
ബെംഗളുരു: സംശയ രോഗം മൂർച്ഛിച്ച ഭർത്താവ് യുവതിയുടെ മുഖത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ബെംഗളുരുവിലെ ഭവാനിനഗറിലാണ് സംഭവം. 40കാരനായ ഭർത്താവാണ് കണ്ണില്ലാത്ത ക്രൂരത കാണിച്ചത്. മുഖത്തും നെഞ്ചിലുമായി 30 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖത്തെ പൊള്ളലുകള്‍ സാരമുള്ളതാണെങ്കിലും ഇവരുടെ ജീവന് ആപത്തില്ലെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്.
പ്ലംബിംഗ് ജോലിയാണ് 40കാരന്‍ ചെയ്യുന്നത്. ബെംഗളുരുവിലെ ഒരു ആശുപത്രിയിലെ സഹായിയാണ് യുവതി. കൌമാരക്കാരായ രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. അക്രമ സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. രാത്രി ഡ്യൂട്ടി ചെയ്യുന്ന ഭാര്യ പകൽ വീട്ടിൽ തനിച്ചുള്ള സമയത്ത് മറ്റൊരു പുരുഷനുമായി ബന്ധം പുലർത്തുകയാണെന്ന് 40കാരന്‍ സംശയിച്ചിരുന്നു. ഇതിനേ ചൊല്ലി വീട്ടിൽ വഴക്കുണ്ടാക്കുന്നത് 40കാരന്റെ പതിവായിരുന്നു. നവംബർ 15 ജോലി കഴിഞ്ഞ് മടങ്ങി വന്ന യുവതിയേ കാത്ത് ജോലിക്ക് പോകാതെ ഇയാള്‍ കാത്തിരിക്കുകായായിരുന്നു.
ഭാര്യ വീട്ടിലെത്തിയ ഉടനേ രാത്രി ജോലിയേ ചൊല്ലി വഴക്ക് തുടങ്ങി. രാത്രി ഭാര്യ ജോലിക്ക് എത്തിയോ എന്നറിയാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഭാര്യയെ കണ്ടില്ലെന്ന് പറഞ്ഞായിരുന്നു വഴക്ക്. ഇത് ഇരുവരും തമ്മിൽ തർക്കത്തിന് കാരണമാവുകയായിരുന്നു. ഇതോടെ 40കാന്‍ കയ്യിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ മുഖത്തേക്ക് ഒഴിച്ച ശേഷം തീയിടുകയായിരുന്നു.
ഭാര്യ നിലവിളിച്ചതോടെ ഇയാള്‍ ബക്കറ്റിൽ വെള്ളം ഒഴിച്ച് തീ കെടുത്തിയ ശേഷം ഭാര്യയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മകളുടെ മുന്നിൽ വച്ചായിരുന്നു 40കാരന്റെ ക്രൂരത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam