തമിഴ്നാട് രജിസ്ട്രേഷൻ ബൈക്ക്, മദ്യലഹരിയിൽ യുവാവ്; വിദ്യാർത്ഥികളെ വിടാതെ പിന്തുടർന്നു, പിടികൂടി നാട്ടുകാർ

Published : Jan 06, 2024, 12:05 AM IST
തമിഴ്നാട് രജിസ്ട്രേഷൻ ബൈക്ക്, മദ്യലഹരിയിൽ യുവാവ്; വിദ്യാർത്ഥികളെ വിടാതെ പിന്തുടർന്നു, പിടികൂടി നാട്ടുകാർ

Synopsis

സ്കൂൾ കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയ്ക്കാണ്  ബൈക്കിലെത്തിയ സെൽവൻ  പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചത്.

തിരുവനന്തപുരം: വെള്ളറട കാരക്കോണത്ത് മദ്യലഹരിയിൽ ബൈക്കിലെത്തി സ്കൂൾ കുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. തമിഴ്നാട് നിദ്രവിള സ്വദേശിയായ സെൽവൻ (35) ആണ് പിടിയിലായത്.  ഇയാളെ പ്രദേശവാസികൾ വെള്ളറട പൊലീസിൽ ഏൽപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. സ്കൂൾ കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയ്ക്കാണ്  ബൈക്കിലെത്തിയ സെൽവൻ കുട്ടികളെ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചത്.

യുവാവ് ബൈക്കിൽ പിന്നാലെ എത്തിയതോടെ ഭയന്ന് നിലവിളിച്ച കുട്ടികൾ സമീപത്തെ വീട്ടിലോക്ക് ഓടിക്കയറി അഭയം പ്രാപിച്ചു. വിവരം അറിഞ്ഞ് സമീപത്തുള്ളവർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും സെൽവൻ ബൈക്കുമായി രക്ഷപ്പെട്ടു. എന്നാൽ വണ്ടിത്തടം ജംഗ്ഷനിൽ വച്ച്  നാട്ടുകാർ യുവാവിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളറട പൊലീസിനു സെൽവനെ കൈമാറി.

Read More : ഐവി ഫ്ളൂയിഡിന് പകരം നഴ്സ് കുത്തിവെച്ചത് പൈപ്പ് വെള്ളം; അണുബാധയേറ്റ് മരിച്ചത് 10 രോഗികൾ, എല്ലാം മോഷണം മറയ്ക്കാൻ

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം