പേരാമ്പ്രയില്‍ ടാക്സി കാറിന് നേരെ ആക്രമണം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

By Web TeamFirst Published Aug 19, 2021, 11:03 PM IST
Highlights
പേരാമ്പ്രയില്‍ ടാക്സി കാറിന് നേരെ ആക്രമണം. രണ്ട് കാറുകളിലെത്തിയ സംഘമാണ് നെടുമ്പാശേരിയില്‍ നിന്ന് പേരാമ്പ്രയിലേക്ക് ഓട്ടം വന്ന ടാക്സിക്ക് നേരെ ആക്രമണം നടത്തിയത്

കോഴിക്കോട്: പേരാമ്പ്രയില്‍ ടാക്സി കാറിന് നേരെ ആക്രമണം. രണ്ട് കാറുകളിലെത്തിയ സംഘമാണ് നെടുമ്പാശേരിയില്‍ നിന്ന് പേരാമ്പ്രയിലേക്ക് ഓട്ടം വന്ന ടാക്സിക്ക് നേരെ ആക്രമണം നടത്തിയത്. യാത്രക്കാരെ ഇറക്കി തിരിച്ചുപോകുംവഴിയാണ് സംഭവം.  

എറണാകുളത്തുനിന്നെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് ഡ്രൈവർ അനീഷ് പേരാമ്പ്ര പൊലീസിന് മൊഴിനൽകി.  അംഗീകൃതമല്ലാത്ത ടാക്സി ഓടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണകാരണമെന്ന് പേരാമ്പ്ര പൊലീസ് പറഞ്ഞു. ആക്രമിച്ചവരെ തിരിച്ചറിയുമെന്ന അനീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!