ബെംഗളൂരുവിൽ യുവതിയ ബലാത്സംഗം ചെയ്ത് വഴിയിലുപേക്ഷിച്ചെന്ന പരാതി: ടാക്സി ഡ്രൈവർ അറസ്റ്റിൽ

Published : Sep 22, 2021, 05:35 PM IST
ബെംഗളൂരുവിൽ യുവതിയ ബലാത്സംഗം ചെയ്ത് വഴിയിലുപേക്ഷിച്ചെന്ന പരാതി: ടാക്സി ഡ്രൈവർ അറസ്റ്റിൽ

Synopsis

ബെംഗളൂരുവിൽ(Bengaluru)ടാക്സിയിൽ സഞ്ചരിച്ച യുവതിയെ ഡ്രൈവർ ബലാത്സംഗം (Rape) ചെയ്ത് വഴിയിൽ ഉപേക്ഷിച്ചെന്ന പരാതിയിൽ  ടാക്സി ഡ്രൈവർ അറസ്റ്റിൽ. 

ബെംഗളൂരു: ബെംഗളൂരുവിൽ(Bengaluru)ടാക്സിയിൽ സഞ്ചരിച്ച യുവതിയെ ഡ്രൈവർ ബലാത്സംഗം (Rape) ചെയ്ത് വഴിയിൽ ഉപേക്ഷിച്ചെന്ന പരാതിയിൽ  ടാക്സി ഡ്രൈവർ അറസ്റ്റിൽ. ആന്ധ്രാസ്വദേശി ദേവരാജുലുവാണ് പിടിയിലായത്.  കർണാടക ആന്ധ്രാ അതിർത്തി കൊടൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. രണ്ട് വർഷമായി ബംഗ്ലൂരുവിലെ ടാക്സി ഡ്രൈവറാണ് ( cab driver) ഇയാൾ

ഇന്ന് രാവിലെയാണ് അക്രമത്തിന് ഇരയായ യുവതി പൊലീസിനെ സമീപിച്ച് പരാതി നൽകിയത്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം. രാത്രി വഴിയിരികിൽ മണിക്കൂറുകളോളം കഴിയേണ്ടി വന്നുവെന്നും യുവതി പറഞ്ഞു. ഹൊസൂർ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. ഇവിടെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. 

ഇന്നലെ പാർട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയരികിൽ നിന്ന് പലരോടും സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. പിന്നീട് സ്ത്രീ സുരക്ഷ നമ്പറുകളിൽ ബന്ധപ്പെട്ടുവെന്നും എന്നാൽ സേവനം ലഭിച്ചില്ലെന്നും യുവതി ആരോപിച്ചിരുന്നു.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം