വിദ്യാര്‍ഥിക്ക് തന്‍റെ നഗ്നചിത്രം അയച്ചു, തുടര്‍ന്ന് ലെെംഗിക പീഡനം; അധ്യാപിക അറസ്റ്റില്‍

Published : May 18, 2019, 12:47 PM IST
വിദ്യാര്‍ഥിക്ക് തന്‍റെ നഗ്നചിത്രം അയച്ചു, തുടര്‍ന്ന് ലെെംഗിക പീഡനം; അധ്യാപിക അറസ്റ്റില്‍

Synopsis

വാര്‍ട്ടര്‍ലൂ സ്കൂളില്‍ മറ്റൊരു വിദ്യാലയത്തിലേക്ക് മാറിയ ശേഷമാണ് പതിനാറുകാരനായ വിദ്യാര്‍ഥിയെ ലിന്‍ഡ്സെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ശല്യപ്പെടുത്താന്‍ തുടങ്ങിയത്. സ്നാപ്ചാറ്റിലൂടെ തന്‍റെ നഗ്ന ദൃശ്യങ്ങള്‍ കുട്ടിക്ക് ആദ്യം അയച്ചു കൊടുത്തു

ന്യൂയോര്‍ക്ക്: വിദ്യാര്‍ഥിയെ നിര്‍ബന്ധിത ലെെംഗിക ചൂഷണങ്ങള്‍ക്ക് വിധേയയാക്കിയ അധ്യാപിക അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ വാട്ടര്‍ലൂ ഹെെസ്കൂള്‍ വിദ്യാര്‍ഥിയെ ചൂഷണം ചെയ്ത ഇതേ സ്കൂളിലെ മുന്‍ ജിം ട്രെയിനറായ ലിന്‍ഡ്സെ ഹാല്‍സ്റ്റെഡിനെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.

വാര്‍ട്ടര്‍ലൂ സ്കൂളില്‍ നിന്ന് മറ്റൊരു വിദ്യാലയത്തിലേക്ക് മാറിയ ശേഷമാണ് പതിനാറുകാരനായ വിദ്യാര്‍ഥിയെ ലിന്‍ഡ്സെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി ശല്യപ്പെടുത്താന്‍ തുടങ്ങിയത്. സ്നാപ്ചാറ്റിലൂടെ തന്‍റെ നഗ്ന ദൃശ്യങ്ങള്‍ കുട്ടിക്ക് ആദ്യം അയച്ചു കൊടുത്തു. പിന്നീട് തനിക്ക് ഇതുപോലെ എന്തെങ്കിലും തിരിച്ച് അയക്കുന്നുണ്ടോയെന്നാണ് ലിന്‍ഡ്സെ ചോദിച്ചതെന്ന് കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

പിന്നീട് തന്‍റെ കാറില്‍ എത്തിയ ലിന്‍ഡ്സെ പിന്‍സീറ്റില്‍ വച്ച് നിര്‍ബന്ധിച്ച് കുട്ടിയെ ലെെംഗിക ചൂഷണങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു കുട്ടി.

പിന്നീടും സ്നാപ്ചാറ്റിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും ശല്യം തുടര്‍ന്നതോടെ ലിന്‍ഡ്സയെ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. ഇതോടെയാണ് പരാതി നല്‍കിയത്. കുട്ടികള്‍ക്കെതിരെയുള്ള ലെെംഗിക ചൂഷണങ്ങള്‍ക്കെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ലിന്‍ഡ്സയെ അറസ്റ്റ് ചെയ്തത്. 

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്