
നോയിഡ: 21കാരിയെ കുത്തിയതിനുശേഷം 15കാരന്‍ എട്ടാംനിലയിലെ ബാല്‍കണിയില്‍ നിന്ന് ചാടി ജീവനൊടുക്കി. നോയിഡയില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും 15കാരന്‍ മരിച്ചു. വയറ്റില്‍ ആഴത്തില്‍ മുറിവേറ്റ യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നോയിഡയിലെ സെക്ടര്‍ 61 ലെ രണ്ട് ടവറുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. യുവതി ബിടെക് വിദ്യാര്‍ത്ഥിയാണ്. നോയിഡയിലെ ഒരു സ്വകാര്യ ആണ്‍കുട്ടി പഠിക്കുന്നത്. വൈകീട്ട് ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. അവിടെ കുത്തേറ്റ യുവതിയെയാണ് അവര്‍ കണ്ടത്. അവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
വൈകീട്ട് അഞ്ചുമണിയോടെ ആണ്‍കുട്ടി തന്‍റെ ഫ്ലാറ്റിലേക്ക് വന്നെന്നും അടുക്കളയിലിരുന്ന കത്തിയെടുത്ത് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴിനല്‍കി. കുത്തേറ്റ് വേദനകൊണ്ട് കരഞ്ഞ തന്നെ കുട്ടി മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
മറ്റൊരുമുറിയ്ക്കുള്ളില്‍ കയറി മുറി പൂട്ടി അതിനുള്ളിലാണ് കുട്ടി ഇരുന്നിരുന്നത്. യുവതിയുടെ കരച്ചില്‍ കേട്ട് പൊലീസ് എത്തുംമുമ്പ് അയല്‍വാസികള്‍ ഫ്ലാറ്റിലെത്തിയിരുന്നു. ആളുകള്‍ എത്തിയെന്ന് വ്യക്തമായതോടെ കുട്ടി ബാല്‍കണിയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു.
സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെന്നും പ്രാഥമികാന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ആണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയെന്നും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam