
മധുരൈ: തമിഴ്‌നാട് മധുരൈയില്‍ പ്രണയബന്ധം എതിര്‍ത്തതിന് മുത്തശിയെയും സഹോദരഭാര്യയെും കൊന്ന് 19കാരന്‍. ഫാര്‍മസി വിദ്യാര്‍ത്ഥിയായ ഗുണശീലനും സുഹൃത്തും ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്.
ഒന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ഥിയായ ഗുണശീലന്‍ അമ്മയുടെ സഹോദരന്‍ മണികണ്ഠന്‍, മുത്തശി മഹിഷമ്മാള്‍, മണികണ്ഠന്റെ ഭാര്യ അഴകപ്രിയ, എന്നിവര്‍ക്കൊപ്പമാണ് മധുരൈ എല്ലിസ് നഗറില്‍ താമസിച്ചിരുന്നത്. സഹപാഠിയുമായി ഗുണശീലന്‍ പ്രണയത്തിലായെന്ന വിവരം അറിഞ്ഞ മഹിഷമ്മാളും അഴകപ്രിയയും പിന്തിരിപ്പിക്കാന്‍ പല വട്ടം ശ്രമിച്ചു. ചൊവ്വാഴ്ച ഇതേ ചൊല്ലിയുള്ള തര്‍ക്കം മുറുകി കൊലപാതകത്തിലെത്തിയെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്ത് റിഷി കുമാറിന്റെ സഹായത്തോടെ മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഒളിപ്പിച്ചു. മഹിഷമ്മാളും അഴകപ്രിയയും ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് പുറത്തുപോയി എന്ന് മണികണ്ഠനോട് കള്ളവും പറഞ്ഞു.
കെട്ടിടത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ചോദ്യം ചെയ്യലില്‍ ഗുണശീലനും റിഷി കുമാറിനും പിടിച്ചുനില്‍ക്കാനായില്ല. കുറ്റസമ്മതമൊഴിക്ക് പിന്നാലെ പൊലീസ് ഇരുവരുടെയും അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.
12കാരിയെ അമ്മയ്ക്ക് മുന്നിലിട്ട് കുത്തിക്കൊന്ന് 20കാരന്‍
മുംബൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 12കാരിയെ അമ്മയ്ക്ക് മുന്നിലിട്ട് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ കല്യാണിലാണ് 20കാരന്‍ ആദിത്യ കാംബലെ കൊടും ക്രൂരത ചെയ്തത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
രാത്രി ട്യൂഷന്‍ കഴിഞ്ഞ അമ്മയ്‌ക്കൊപ്പം മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലേക്കുള്ള പടിക്കെട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ആദിത്യ ചാടി വീണ് കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മയെ തള്ളി മാറ്റി. എട്ടു തവണ പെണ്‍കുട്ടിക്ക് കുത്തേറ്റു. അമ്മയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടി കൂടി പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിയെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു. നെഞ്ചിലെ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആദിത്യയെ അണുനാശിനി കുടിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇയാള്‍ ചികിത്സയിലാണ്. പ്രതിയായ ആദിത്യ കാംബലെ പെണ്‍കുട്ടിയോട് പലവട്ടം പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊലപാതകത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പ് തന്നെ ഇയാള്‍ സ്ഥലത്തെത്തി കാത്തിരിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ലഹരി വസ്തു വിറ്റ പണത്തെ ചൊല്ലി തര്‍ക്കം; മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam