മരിച്ച ശ്രീജിത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങിയത്.

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ലഹരിസംഘത്തിന്റെ കുടിപ്പകക്കിടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്താണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേരെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി വസ്തുക്കള്‍ വിറ്റു കിട്ടിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.

കഴിഞ്ഞദിവസം രാത്രിയില്‍ അവശനിലയിലായ ശ്രീജിത്തിനെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് വലിയകുന്ന് സര്‍ക്കാര്‍ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അന്ന് രാത്രിയില്‍ തന്നെ ശ്രീജിത്ത് മരിച്ചു. പിന്നാലെ ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ച രണ്ടുപേരെ ആറ്റിങ്ങല്‍ പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ എട്ടംഗ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് കണ്ടെത്തി. നിരവധിക്കേസില്‍ പ്രതിയായ വിനീതിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. ലഹരി വസ്തുക്കള്‍ വിറ്റ പണത്തെ ചൊല്ലിയുണ്ടാക്കായ തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

കേസില്‍ അഖില്‍, ഷമീര്‍, രാഹുല്‍, വിശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത്, വിജിത്ത്, വിപിന്‍, പ്രണവ് എന്നിവര്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. മരിച്ച ശ്രീജിത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങിയത്.


തൃശൂരില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു

തൃശൂര്‍: പുന്നയൂര്‍ മന്ദലാംകുന്നില്‍ ബൈക്കിലെത്തിയ ആറ് അംഗ സംഘം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന
യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. വെളിയംകോട് സ്വദേശിയായ ഫായിസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പുലര്‍ച്ചെ 3.30നായിരുന്നു സംഭവം. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ദിവസങ്ങള്‍ക്ക് മുന്‍പ് വെളിയംകോട് വച്ചുണ്ടായ സംഘര്‍ഷത്തിലെ പ്രതിയായിരുന്നു മരിച്ച ഫായിസ്. 

നാണക്കേട്, മാങ്ങാ മോഷണത്തിന് പിന്നാലെ പേന മോഷണവും! കാപ്പാ പ്രതിയുടെ പേന കൈക്കലാക്കി എസ്എച്ച്ഒ

YouTube video player