
ദില്ലി: സഹോദരിയെ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഘത്തെ തടഞ്ഞ 17 കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. ദില്ലിയിലെ കൽക്കാജി മേഖലയിലാണ് സംഭവം. കൽക്കാജിയിലെ സ്കൂളിന് സമീപത്തുവച്ച് വെള്ളിയാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എയിംസിലെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. സഹോദരനും താനും ഒരുമിച്ച് നടക്കുമ്പോൾ മൂന്ന് പേർ പിന്തുടുരുകയും അസഭ്യവാക്കുകൾ പറയുകയും ചെയ്തതായി പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ ആർ പി മീന പറഞ്ഞു. പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. ഗിരി നഗറിലെ ജെജെ ക്യാംപിൽ താമസിക്കുന്ന പ്രതികൾക്കായുള്ള തിരച്ചിലിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam