
ഹൈദരാബാദ്: കാണാതായ പത്താംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയ കിണറ്റില്‍ നിന്നും മറ്റൊരു പെണ്‍കുട്ടിയുടെയും അസ്ഥികൂടം കണ്ടെത്തി. മൂന്ന് ദിവസം മുമ്പാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കിണറ്റിനുള്ളില്‍ കണ്ടെത്തിയത്. 14 വയസുള്ള പെണ്‍കുട്ടിയുടെ ശരീരമാണ് തെലങ്കാനയിലെ യാതാരി-ഭൂവനഗിരി ജില്ലയിലെ ഹജിപ്പൂര്‍ ഗ്രാമത്തിലെ കിണറ്റില്‍ നിന്നും രണ്ട് ദിവസം മുന്‍പ് കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ നിന്നും മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടം കൂടി കണ്ടെത്തിയത്. പത്താംക്ലാസുകാരി ബലാത്സംഗത്തിനിരയായതായും വിവരമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതാകുന്നത്. ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ത്ഥിനി വീട്ടില്‍ മടങ്ങി എത്തിയിട്ടില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ സ്‌കൂള്‍ ബാഗും സമീപത്ത് മദ്യ കുപ്പികളും കണ്ടെത്തി. തുടര്‍ന്ന് തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച വൈകിട്ട് ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് കൂടുതലായി പരിശോധിച്ചപ്പോഴാണ് മറ്റൊരു അസ്ഥികൂടം കൂടി കണ്ടെത്തിയത്.
രണ്ട് മാസം മുമ്പ് കാണാതായ 18കാരി വിദ്യാര്‍ത്ഥിനിയുടേതാണ് അസ്ഥികൂടം എന്നാണ് വിവരം. കാമുകന്റെ ഒപ്പം ഒളിച്ചോടി പോയതാവാമെന്ന് കരുതി വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നില്ല. കിണര്‍ സ്ഥിതിചെയ്യുന്ന പറമ്പിന്‍റെ ഉടമയെയും, ഒരു ലിഫ്റ്റ് മെക്കാനിക്കിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതേ സമയം ഒരു സീരിയല്‍ കില്ലറുടെ സാന്നിധ്യം ഈ കൊലപാതകങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ രീതിയിലും കേസ് അന്വേഷണം മുന്നോട്ട് പോകുന്നുണ്ട്.
അതേ സമയം റച്ചകൊണ്ട പൊലീസ് കമ്മീഷ്ണര്‍ മഹേഷ് ബാഗ്വത്ത് ബൊമ്മലണ്ടമാരം എസ്ഐ കെ ശ്രീനിവാസനെ സസ്പെന്‍റ് ചെയ്തു. കൊലപാതകങ്ങള്‍ തടയാന്‍ ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഇതേ സമയം രണ്ട് മരണങ്ങള്‍ വെളിച്ചത്ത് എത്തിയതോടെ ഒരു 11 വയസുകാരിയുടെ തിരോധാനവും പൊലീസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2015ലാണ് ദുരൂഹമായ സാഹചര്യത്തില്‍ 11 വയസുകാരിയെ ഹാജിപ്പൂര്‍ ഗ്രാമത്തില്‍ നിന്നും കാണാതായത്. അതേ സമയം പൊലീസ് അനാസ്ഥയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണം എന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam