പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പൂജാരിയെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി

Published : Mar 01, 2019, 10:38 PM IST
പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പൂജാരിയെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി

Synopsis

പൂജാരി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് നടപടി.  

ഭോപ്പാല്‍: പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പൂജാരിയെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി. മധ്യപ്രദേശിലെ ഉജ്ജൈനിലെ മഹാകാല്‍ ക്ഷേത്രത്തിലെ മാനേജ്‍മെന്‍റിന്‍റേതാണ് നടപടി. പൂജാരി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് നടപടി.

എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ ക്ഷേത്രത്തിലെ മുതിര്‍ന്ന പൂജാരിമാര്‍ തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് പൂജാരി ഹേമന്ദ് ദുബ്ബേയുടെ വാദം. നിരവധി ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഹേമന്ദിന് ആര്‍എസ്എസും, ബിജെപിയും എബിവിപിയുമായി ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

15 വർഷത്തിന് ശേഷം വിധി, കവർന്നത് നാലര കിലോ സ്വർണവും മൂന്നരലക്ഷത്തിലധികം രൂപയും; മെഴുവേലി ബാങ്ക് കവർച്ചയിൽ 5 പ്രതികൾക്ക് കഠിനതടവ്
'തമിഴ്നാട്ടിലെ എപ്സ്റ്റീൻ'; 84-കാരനായ ​ഗ്രാനൈറ്റ് വ്യവസായി പീഡിപ്പിച്ചത് ഒട്ടേറെ പെൺകുട്ടികളെ; രണ്ടുവർഷം മുൻപ് ദൃശ്യങ്ങൾ കണ്ടിട്ടും പൊലീസ് അനങ്ങിയില്ല